പുംബീജത്തിന് ചലനത്തിന് ആവശ്യമുള്ള ഊർജം നൽകുന്നത് :
Aപോളാർ നുക്ലീയസ്
Bഎൻഡോസ്പേം
Cമൈറ്റോകോൺഡ്രിയ
Dഇതൊന്നുമല്ല
Answer:
C. മൈറ്റോകോൺഡ്രിയ
Read Explanation:
പുംബീജം
- പുംബീജങ്ങൾ (Sperms) ചലനശേഷിയുള്ളവയാണ്.
- സൂക്ഷ്മകോശങ്ങളാണെങ്കിലും അവയ്ക്ക് ശിരസ്സ്, ഉടൽ, വാൽ എന്നിങ്ങനെ തരംതിരിക്കാവുന്നഭാഗങ്ങ ളുണ്ട്.
- വാലുപയോഗിച്ചാണ് ഇവ ചലിക്കുന്നത്.
- ഇതിനാവശ്യമായ ഊർജം നൽകുന്നത് ഉടൽ ഭാഗത്തെ മൈറ്റോകോൺഡ്രിയകളാണ്.
- പിതൃക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ് ശിരസ്സിൽ കാണപ്പെടുന്നു
- ഉദരാശയത്തിനു പുറത്ത് വൃഷണസഞ്ചികളിലായി കാണപ്പെടുന്ന ഒരു ജോഡി വൃഷണങ്ങളിലാണ് പുംബീജങ്ങൾ രൂപപ്പെടുന്നത്.
- പുരുഷലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ (Testosterone) ഉൽപ്പാദിപ്പിക്കുന്നതും വൃഷണങ്ങളാണ്.
- പുംബീജങ്ങളുടെ ഉൽപ്പാദനത്തിന് ശരീരതാപനിലയേക്കാൾ കുറഞ്ഞ താപനില (35-36 ഡിഗ്രി സെൽഷ്യസ്) സഹായകമാണ്.
- ഈ താപനില നില നിർത്താൻ സഹായിക്കുന്നത് വൃഷണസഞ്ചികളാണ്.
- പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൾപ്പെടെയുള്ള ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന സ്രവത്തോടൊപ്പം പുംബീജകോശങ്ങൾ ലിംഗത്തിലെത്തുകയും പുറത്തേക്കു സ്രവിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് ശുക്ലവിസർജനം,