Challenger App

No.1 PSC Learning App

1M+ Downloads
പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?

Aനബാര്‍‍ഡ്

Bഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്

Cഐ.എഫ്.സി.ഐ

Dഎക്സിം ബാങ്ക്

Answer:

B. ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്

Read Explanation:

SIDBI ( സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ )

  •  ഇന്ത്യയിലെ MSME( മൈക്രോ, സ്മാൾ സ്കെയിൽ, മീഡിയം) എന്റർപ്രൈസ് ഫിനാൻസ് കമ്പനികളുടെ ലൈസൻസിംഗിനും നിയന്ത്രണത്തിനുമുള്ള അപെക്സ് റെഗുലേറ്ററി ബോഡി.

  • MSME കമ്പനികളുടെ നടത്തിപ്പിൽ വികസനപരവും സാമ്പത്തികവുമായ വിടവുകൾ പരിഹരിക്കുന്നതിനായി സംരംഭങ്ങളിലേക്കുള്ള വായ്പകളുടെ ലഭ്യത സുഗമമാക്കി, അവയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് SIDBI സ്ഥാപിതമായത്.

  • 1990-ൽ ഇന്ത്യൻ പാർലമെന്റിന്റെ നിയമപ്രകാരം രൂപീകരിച്ച ഒരു നിയമപരമായ സ്ഥാപനമാണ് (Statutory body) SIDBI

  • ഗവൺമെന്റിന്റെ MSME-അധിഷ്ഠിത പദ്ധതികൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് SIDBI.

  • ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് SIDBIയുടെ ആസ്ഥാനം

SIDBIയുടെ പ്രവർത്തനങ്ങൾ

  • MSME-കളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിനും അവയുടെ വികസനപരവും സാമ്പത്തികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഏകജാലകമായി വർത്തിക്കുന്നു.

  • MSME മേഖലയുടെ വികസനത്തിനും പ്രോത്സാഹനത്തിനും ധനസഹായത്തിനും സമാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

  • MSME മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം മുതലായ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെ ഒരു നോഡൽ/ഇംപ്ലിമെന്റിംഗ് ഏജൻസിയായും SIDBI പ്രവർത്തിക്കുന്നു.




Related Questions:

ഒരു നിശ്ചിത തുക ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് _______ ?
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനാര് ?

താഴെപ്പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിൻറെ ധർമ്മങ്ങൾ എന്തെല്ലാം?

  1. നോട്ട് അച്ചടിച്ചിറക്കല്‍
  2. വായ്പ നിയന്ത്രിക്കല്‍
  3. സര്‍ക്കാരിന്റെ ബാങ്ക്
  4. ബാങ്കുകളുടെ ബാങ്ക്
    വായ്പ്പയുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നതാര് ?

    വാണിജ്യബാങ്കുകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്ക് പണവായ്പ നല്‍കുന്നത്?

    1. കൃഷി ആവശ്യങ്ങള്‍ക്ക്
    2. വ്യവസായ ആവശ്യങ്ങള്‍ക്ക്
    3. വീടു നിര്‍മിക്കാന്‍
    4. വാഹനങ്ങള്‍ വാങ്ങാന്‍