App Logo

No.1 PSC Learning App

1M+ Downloads
പുനലൂര്‍ തൂക്കു പാലം പണികഴിപ്പിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?

Aഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Bഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Cആയില്യം തിരുനാൾ ബാലരാമവർമ്മ

Dസ്വാതിതിരുനാൾ രാമവർമ്മ

Answer:

C. ആയില്യം തിരുനാൾ ബാലരാമവർമ്മ

Read Explanation:

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.


Related Questions:

ധർമ്മരാജ പണി കഴിപ്പിച്ച നെടുംകോട്ട ടിപ്പു സുൽത്താൻ ആക്രമിച്ചത് ഏത് വർഷം ?
Who was the last ruler of Travancore ?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് തിരുവിതാംകൂർ ഭരണാധികാരിയെകുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക ?

  • തിരുവിതാംകൂറിന്റെ മഹാരാജാവായി അവരോധിക്കപ്പെടുമ്പോൾ 12 വയസ് മാത്രം പ്രായം ഉണ്ടായിരുന്ന വ്യക്തി.
  • തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന്‌ പബ്ലിക്‌ സര്‍വ്വിസ്‌ കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്‌
  • ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്ത ഭരണാധികാരി
  • ചരിത്രകാരനായ എ.ശ്രീധരമേനോൻ ഇദ്ദേഹത്തെ 'തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുകയുണ്ടായി
കൊച്ചി രാജവംശം അറിയപ്പെടുന്നത് :
' വലിയ ദിവാൻജി ' എന്നറിയപ്പെട്ടിരുന്നത് ആരാണ് ?