App Logo

No.1 PSC Learning App

1M+ Downloads
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട വരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ?

Aഡോണ

Bജൂലി

Cഡയാന

Dമേഴ്സി

Answer:

A. ഡോണ

Read Explanation:

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി ലഭിച്ചു. ഇടുക്കി പോലീസിന്റെ ഡോഗ്‌സ്‌ക്വാഡിലെ ഡോണ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചിട്ടുണ്ട്. തിരച്ചില്‍ - രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്. ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഡോണ.


Related Questions:

വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?
38-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സംസ്ഥാനം?
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :
2024 ആഗസ്റ്റിൽ സംസ്ഥാന സർക്കാരിൻ്റെ ശുപാർശ പ്രകാരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൻ്റെ പുതിയ പേര് എന്ത്?