App Logo

No.1 PSC Learning App

1M+ Downloads
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?

Aബ്ലാക്ക് സൺഡേ

Bബ്ലഡ്ഡി സൺഡേ

Cറിബല്യസ് ഫ്രൈഡേ

Dബ്ലാക്ക് ഫ്രൈഡേ

Answer:

B. ബ്ലഡ്ഡി സൺഡേ

Read Explanation:

ബ്ലഡ്ഡി സൺഡേ

  • 1905 ജനുവരി 22ന്-ന് റഷ്യയിൽ തൊഴിലാളികൾക്ക് നേരെ ഭരണകൂടം നടത്തിയ പട്ടാള വെടിവയ്പ്പിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവമാണ് രക്തപങ്കിലമായ ഞായറാഴ്ച (Bloody Sunday) എന്നറിയപ്പെടുന്നത്.
  • പെട്രോഗ്രാഡിലെ തൊഴിലാളികൾ സാർ ചക്രവർത്തിക്ക് ഒരു നിവേദനം നൽകുന്നതിന് വേണ്ടി പുരോഹിതനായ ഫാദർ ജോർജ് ഗാപ്പന്റെ നേതൃത്വത്തിൽ വിന്റർ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
  • ആയുധങ്ങളൊന്നുമില്ലാതെ തികച്ചും സമാധാനപരമായി വന്ന ഈ മാർച്ചിന് നേരെ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു.
  • കർഷകരും തൊഴിലാളികളും അടങ്ങുന്ന അനവധി പേരാണ് ഇതിൽ കൊല്ലപ്പെട്ടത്.
  • ഈ സംഭവത്തെ തുടർന്ന് റഷ്യയിൽ അനേകം കലാപങ്ങൾ പൊട്ടിപുറപ്പെട്ടു.
  • 1917ലെ ഫെബ്രുവരി വിപ്ലവത്തിന് കാരണമായ മുഖ്യ സംഭവങ്ങളിലൊന്നാണിത്.

Related Questions:

റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?
Who led the provisional government after the February Revolution?
റഷ്യയിൽ യുദ്ധകാല കമ്മ്യൂണിസം, പുത്തൻ സാമ്പത്തിക നയം മുതലായവ നടപ്പിലാക്കിയത് ആര് ?
റഷ്യ ഭരിച്ച വനിത ഭരണാധികാരിയാണ് ?
ഏതു ഭരണാധികാരിയുടെ കീഴിലായിരിക്കുമ്പോഴാണ് റഷ്യ 'യൂറോപ്പിന്റെ പോലീസ്' എന്നറിയപ്പെട്ടിരുന്നത്?