Challenger App

No.1 PSC Learning App

1M+ Downloads

പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം.

2.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം.

3.ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നു.

4.1992ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.

A1,2

B3,4

C1,2,4

D1,2,3

Answer:

D. 1,2,3

Read Explanation:

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമാണ് പെരിയാർ വന്യജീവി സങ്കേതം. 1931 ൽ ഭരണമേറ്റ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് വന്യജീവി സംരക്ഷണത്തിന് പ്രത്യേക താല്പര്യമെടുത്തു. അദ്ദേഹം 1933-ൽ എസ്.സി.എച്.റോബിൻസൺ എന്നയാളെ വനപാലകനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 1934-ൽ പെരിയാർ ലേക് റിസർവ്വിന്റെ ഒരു ഭാഗം നെല്ലിക്കാം‌പട്ടി ഗെയിം സാങ്ച്വറി എന്നപേരിൽ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു.ഇതായിരുന്നു പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ ആദ്യത്തെ പേര്. 1982ൽ പെരിയാർ വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.


Related Questions:

പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
തെന്മല അണക്കെട്ട് അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം ഏതാണ് ?
പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
First wildlife sanctuary in Kerala