Challenger App

No.1 PSC Learning App

1M+ Downloads
പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വരക്കുമ്പോൾ പെൻസിലിന്റെ ചലനം ഏതു തരം ചലനമാണ്?

Aദോലനം

Bഭ്രമണം

Cനേർരേഖാ ചലനം

Dവർത്തുള ചലനം

Answer:

D. വർത്തുള ചലനം

Read Explanation:

ഭ്രമണം (Rotation):

  • ഒരു വസ്തു സ്വന്തം അച്ചുതണ്ടിൽ കറങ്ങുമ്പോൾ ഉണ്ടാകുന്ന ചലനമാണ് ഭ്രമണം.
  • ദിന - രാത്രികൾക്ക് കാരണം ഭ്രമണം ആണ്. 

പരിക്രമണം (Revolution):

  • ഒരു വസ്തു മറ്റൊരു വസ്തുവിന് ചുറ്റും ചലിക്കുമ്പോൾ ഉണ്ടാക്കുന്ന ചലനത്തെയാണ് പരിക്രമണം എന്ന് പറയുന്നത്.
  • ഋതുക്കൾ ഉണ്ടാകാൻ കാരണം പരിക്രമണം ആണ്  

വർത്തുള ചലനം (Curvilinear Motion):

      ഒരു വൃത്തത്തിന്റെ ചുറ്റളവിൽ, ഒരു വസ്തുവിന്റെ ചലനമൊ, വൃത്താകൃതിയിലുള്ള പാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനത്തെയാണ് വർത്തുള ചലനം എന്ന് വിളിക്കുന്നത്.  

നേർരേഖാ ചലനം (Rectilinear Motion):

       വസ്തുവിന്റെ ചലനത്തിന്റെ പാത ഒരു നേർരേഖയിലാണെങ്കിൽ ആ ചലനത്തെ റെക്റ്റിലീനിയർ മോഷൻ എന്ന് പറയുന്നു. 

ദോലനം (Oscillatory Motion):

         ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ ദോലനം (Oscillation) എന്നു പറയുന്നു.

കമ്പനം (Vibration):

     ദ്രുതഗതിയിലുള്ള ദോലന ചലനങ്ങൾ കമ്പനം(Vibration) എന്നറിയപ്പെടുന്നു 


Related Questions:

The ability to do work is called ?

ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?


(i) ധ്രുവപ്രദേശങ്ങളിൽ 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്

(ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്

(iii) ഭൂകേന്ദ്രത്തിൽ 'g' യുടെ വില 'പൂജ്യം' ആയിരിക്കും 

താഴെപ്പറയുന്നവയിൽ സ്നേഹകമായി പ്രവർത്തിക്കുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. ഗ്രാഫൈറ്റ്
  2. ബോറിക് ആസിഡ് പൗഡർ
  3. ശുദ്ധജലം
  4. വെളിച്ചെണ്ണ
ബലത്തിന്റെ യൂണിറ്റ് എന്താണ് ?
വിഭംഗനം എന്ന പ്രതിഭാസം കൂടുതൽ പ്രകടമാകുന്നത് എപ്പോഴാണ്?