പേരയ്ക്കയിൽ സമൃദ്ധമായിട്ടുള്ള വിറ്റാമിൻ ഏത്?
Aവിറ്റാമിൻ ബി
Bവിറ്റാമിൻ സി
Cവിറ്റാമിൻ ഡി
Dവിറ്റാമിൻ എ
Answer:
B. വിറ്റാമിൻ സി
Read Explanation:
ജീവകം സി
- ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ്
- ഫ്രഷ് ഫുഡ് വൈറ്റമിൻ , ആന്റികാൻസർ വൈറ്റമിൻ എന്നെല്ലാം അറിയപ്പെടുന്നു
- പുളിരുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു
- പേരയ്ക്കയിൽ സമൃദ്ധമായിട്ടുള്ള ജീവകം
- പാൽ ,മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം
- കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
- പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
- മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
- രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം
- മുറിവ് ഉണങ്ങാൻ കാലതാമസമെടുക്കുന്നത് ജീവകം സി യുടെ അഭാവം മൂലമാണ്
- ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
- ത്വക്ക് ,മോണ ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനാവശ്യമായ ജീവകം
- മോണയിലെ രക്തസ്രാവം ഈ ജീവകത്തിന്റെ അഭാവം മൂലമാണ്
- ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി