App Logo

No.1 PSC Learning App

1M+ Downloads
പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?

ABNSS-Section-37

BBNSS-Section-38

CBNSS-Section-39

DBNSS-Section-40

Answer:

C. BNSS-Section-39

Read Explanation:

BNSS- Section -39:പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റ്.

BNSS 39(1)

  • ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നോൺ-കൊഗ്നൈസബിൾ കുറ്റം ചെയ്യുകയോ, കൂറ്റം ചെയ്‌തതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും ആൾ തന്റെ പേരും വാസസ്ഥലവും പറഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയോ ചെയ്‌താലോ, നൽകുന്ന വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ അയാളുടെ പേരും മേലുവിലാസവും കണ്ടെത്തുന്നതിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥർക്ക് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.

BNSS 39(2)

  • അത്തരം വ്യക്തികളുടെ യഥാർത്ഥ പേരും മേൽവിലാസവും അറിഞ്ഞു കഴിഞ്ഞാൽ ആവശ്യമെങ്കിൽ ഒരു മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കുന്നതിന് അയാളെ ബോണ്ടിൻമേലോ ജാമ്യ ബോണ്ടിന്മേലോ വിട്ടയക്കാം.

BNSS 39(3)

  • അറസ്റ്റ് ചെയ്യപ്പെട്ട സമയം മുതൽ 24 മണിക്കൂറിനുള്ളിൽ അത്തരം വ്യക്തിയുടെ യഥാർത്ഥ പേരും താമസസ്ഥലവും കണ്ടെത്താനായിട്ടില്ലെങ്കിലോ ബോണ്ടോ ജാമ്യാപേക്ഷയോ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ അയാളെ ഉടനടി അധികാരപരിധിയുള്ള ഏറ്റവും അടുത്ത മജിസ്ട്രേറ്റിന്റെ അടുക്കൽ അയക്കേണ്ടതാണ്.


Related Questions:

അറസ്റ്റ് ചെയ്തയാളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അറസ്റ്റിലായ ആളുടെ തിരിച്ചറിയലിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

താഴെപറയുന്നതിൽ സെക്ഷൻ 74 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 74(1) - അറസ്റ്റ് വാറന്റ് സാധാരയായി ഒന്നോ അതിലധികമോ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അധികാരപ്പെടുത്തിക്കൊടുക്കേണ്ടതും ; എന്നാൽ അത്തരമൊരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയ്ക്ക്, അത് ഉടനടി നടപ്പിലാക്കാൻ ആവശ്യമുണ്ടെങ്കിൽ, ഒരു പോലീസ് ഉദ്യോഗസ്ഥന ഉടനെ ലഭ്യമല്ലെങ്കിൽ, അത് മറ്റേതെങ്കിലും വ്യക്തിക്കോ, വ്യക്കികൾക്കോ അധികാരപ്പെടുത്തി കൊടുക്കേണ്ടതും അങ്ങനെയുള്ള വ്യക്തിയോ വ്യക്തികളോ അത് നടപ്പാക്കേണ്ടത് ആകുന്നു
  2. 74(2) - ഒരു വാറന്റ് ഒന്നിലധികം ഓഫീസർമാർക്കോ വ്യക്തികൾക്കോ നിർദ്ദേശം നൽകുമ്പോൾ, അത് എല്ലാവർക്കുമോ അല്ലെങ്കിൽ ഒന്നോ അതിലധികമോ ആളുകൾക്കോ നടപ്പാക്കാവുന്നതാണ്.
    സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
    2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.