App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാർ 'പള്ളിപ്പുറം കോട്ട' പണികഴിപ്പിച്ച വർഷം ഏത് ?

A1503

B1505

C1518

D1523

Answer:

A. 1503

Read Explanation:

പള്ളിപ്പുറം കോട്ട

  • ഇന്ത്യയിൽ യൂറോപ്യർ ആദ്യമായി നിർമ്മിച്ച കോട്ട
  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
  • 1503-ൽ പോർച്ചുഗീസുകാരാണ്  ഈ കോട്ട നിർമ്മിച്ചത്.
  • രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.
  • മാനുവൽ കോട്ട,വൈപ്പിൻ കോട്ട, ആയക്കോട്ട എന്നൊക്കെ ഇതിന് പേരുണ്ട്.
  • 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി.
  • ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു.
  • കാർത്തിക തിരുനാളാണ് പള്ളിപ്പുറം കോട്ട, കൊടുങ്ങല്ലൂർ കോട്ട എന്നിവ 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയത്.
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്.

Related Questions:

ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം ഏത് ?
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയായിരുന്നു ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1604 ൽ  ഡച്ച് അഡ്മിറൽ ആയിരുന്ന സ്റ്റീവൻ വാൻഡർ ഹാഗൻ്റെ നേതൃത്വത്തിൽ ഒരു സംഘം കോഴിക്കോട്ടു വന്ന് സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കി
  2. ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഭരണാധികാരിയുമായി ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു അത്.
    ഡച്ചുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ അഴീക്കോട് സന്ധി ഒപ്പുവെച്ചത് ഏത് വർഷം ?

    കുരുമുളക് ഒഴികെ മറ്റെല്ലാ വ്യാപാര പ്രവർത്തനങ്ങളും മലബാറിലെ ജോയിന്റ് കമ്മീഷണർമാർ സൗജന്യമായി പ്രഖ്യാപിച്ചു. ആരായിരുന്നു കമ്മീഷണർമാർ ?

    1. ജോനാഥൻ ഡങ്കൻ
    2. ചാൾസ് ബോഡൻ
    3. വില്യം ഗിഫ്ത്ത്
    4. ജെയിംസ് സ്റ്റീവൻസ്