App Logo

No.1 PSC Learning App

1M+ Downloads
പ്യൂണിക് യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

Aറോമും ഗ്രീസും

Bകാർത്തേജും ഈജിപ്തും

Cറോമും കാർത്തേജും

Dഗ്രീസും കാൽഡിയയും

Answer:

C. റോമും കാർത്തേജും

Read Explanation:

റോമൻ സംസ്ക്കാരം


  • ടൈബർ നദീതീരത്താണ് റോമാസംസ്ക്കാരം ഉടലെടുത്തത്.
  • മാഴ്സ് ദേവന്റെ ഇരട്ടപുത്രന്മാരായ റോമുലസ്സും, റീമസ്സും ചേർന്നാണ് റോം സ്ഥാപിച്ചതെന്നാണ് ഐതീഹ്യം. (ബി.സി. 753)
  • "സപ്തശൈല നഗരം" എന്നാണ് റോമിനെ വിശേഷിപ്പിക്കുന്നത്.
  • "ഇറ്റലിയുടെ സ്വാമിനി" എന്ന പദവി ലഭിച്ചത് റോമിനായിരുന്നു.
  • റോമൻ സമൂഹത്തിലെ രണ്ട് വിഭാഗങ്ങളായിരുന്നു പ്ലെബിയൻസും, പെട്രീഷ്യൻസും.
  • പ്ലബിയൻസും, പെട്രീഷ്യൻസും തമ്മിലുണ്ടായ സംഘട്ടനം "സ്ട്രഗിൾ ഓഫ് ദി ഓർഡേഴ്സ്" എന്നാണ് അറിയപ്പെടുന്നത്. 
  • ലോ ഓഫ് ദി ട്വൽവ് ടേബിൾസ് (ടാബ്ലറ്റ്സ്) എന്നത് റോമക്കാരുടെ ആദ്യ നിയമ സംഹിതയായിരുന്നു.
  • റോമിലെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന "കൊമീഷ്യ കുരിയാറ്റ" റോമിലെ ആദ്യകാല അസംബ്ലിയാണ്.
  • റോമും കാർത്തേജും തമ്മിൽ നടന്ന യുദ്ധങ്ങൾ പ്യൂണിക് യുദ്ധങ്ങൾ (ബി.സി. 264 - 146) എന്ന പേരിലാണ് അറിയപ്പെടുന്നത്. 3 പ്യൂണിക് യുദ്ധങ്ങളാണ് അറിയപ്പെടുന്നത്.
  • കാർത്തേജിന്റെ പ്രസിദ്ധ സൈന്യാധിപനായിരുന്നു ഹാനിബാൾ.
  • ആഫ്രിക്കാനസ് എന്നറിയപ്പെട്ട സിപ്പിയോ, ഹേബിയസ് എന്നിവരായിരുന്നു റോമിനെ യുദ്ധത്തിൽ നയിച്ചിരുന്നത്.

Related Questions:

"യൂറോപ്യൻ നാഗരികത അമ്മയുടെ ഉദരത്തിലെ ശിശുവിനെപ്പോലെ ഗ്രീക്ക് സമൂഹത്തിൻ്റെ ശരീരത്തിൽ വികസിച്ചു." - എന്ന് പറഞ്ഞത് ?
365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ?
ഡയനിസസ്സിനെ ഏതിൻറെ ദേവതയായാണ് ഗ്രീക്കുകാർ ആരാധിച്ചിരുന്നത് ?
റോമൻ റിപ്പബ്ലിക്കിന്റെ ആദ്യകാലങ്ങളിൽ റോമൻ സെനറ്റിലെ അംഗത്വം ആർക്ക് മാത്രമായിരുന്നു ?
ഗ്രീസിൽ കലകൾ അത്യുന്നതി പ്രാപിച്ചത് ആരുടെ കാലത്തായിരുന്നു ?