പ്രകാശസംശ്ലേഷണ ഫലമായി പുറത്തു വിടുന്ന ഓക്സിജൻ ലഭ്യമാകുന്നത് ?
Aഅന്തരീക്ഷത്തിൽനിന്നും
Bജലത്തിൽ നിന്നും
Cകാർബൺഡയോക്സൈഡിൽ നിന്നും
Dഹരിതകത്തിൽ നിന്നും
Answer:
B. ജലത്തിൽ നിന്നും
Read Explanation:
പ്രകാശസംശ്ലേഷണം(Photosynthesis)
ഹരിതസസ്യങ്ങൾ, ആൽഗകൾ, ചിലതരം ബാക്റ്റീരിയകൾ എന്നിവ, സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ് (സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയ) പ്രകാശസംശ്ലേഷണം (Photosynthesis) എന്ന് പറയുന്നത്.
പ്രകാശസംശ്ലേഷണ ഫലമായി ഗ്ലൂക്കോസും ഓക്‌സിജനും ഉണ്ടാകുന്നു
കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ് ഓക്സിജൻ.
പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാകുന്നുവെന്നു കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റിലി
പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം -ജലം
പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയത് - വാൻ നീൽ