App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിൽ പ്രകാശോർജം രാസോർജമാക്കി മാറ്റപ്പെടുന്നത് ഏത് ഘട്ടത്തിലാണ്?

Aപ്രകാശ ഘട്ടം

Bഇരുണ്ട ഘട്ടം

Cഇവ രണ്ടിലും

Dഇവ രണ്ടിലുമല്ല

Answer:

A. പ്രകാശ ഘട്ടം

Read Explanation:

  • പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ പ്രകാശ ഘട്ടമെന്നും ഇരുണ്ട ഘട്ടമെന്നും രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത് 

പ്രകാശ ഘട്ടം

  • പ്രകാശസംശ്ലേഷണത്തിന്റെ  ആദ്യ ഖട്ടമായ പ്രകാശ ഘട്ടം ഗ്രാനയിലാണ് നടക്കുന്നത് 
  • ഇവിടെ സസ്യങ്ങൾ പ്രകാശം ഉപയോഗിക്കുന്നു.
  • ജലം വിഘടിച്ച് ഓക്‌സിജൻ പുറന്തള്ളപ്പെടുന്നു.
  • ഹൈഡ്രജൻ സ്ട്രോമയിലെത്തുന്നു. 
  • പ്രകാശോർജം രാസോർജമാക്കി ATP യിൽ സംഭരിക്കുന്നു.

ഇരുണ്ട ഘട്ടം

  • പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ട ഘട്ടം നടക്കുന്നത് സ്ട്രോമയിലാണ് 
  • പ്രകാശസംശ്ലേഷണത്തിന്റെ  ആദ്യ ഖട്ടമായ പ്രകാശ ഘട്ടത്തിനുശേഷമാണ് ഇരുണ്ട ഘട്ടം നടക്കുന്നത്
  • ഇവിടെ സസ്യങ്ങൾ പ്രകാശം ഉപയോഗിക്കുന്നില്ല.
  • ATP യിലെ ഊർജം ഉപയോഗിച്ച് ഹൈഡ്രജനെ കാർബൺ ഡൈ ഓക്സൈഡുമായിച്ചേർത്ത് ഗ്ലൂക്കോസ് നിർമിക്കുന്നു.
  • ഇരുണ്ടഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനങ്ങൾ കണ്ടെത്തിയത് മെൽവിൻ കാൽവിൻ എന്ന ശാസ്ത്രജ്ഞനാണ്.
  • അതിനാൽ ഇത് ചക്രം (Calvin cycle) എന്നറിയപ്പെടുന്നു.
  • ഈ കണ്ടെത്തലിന് അദ്ദേഹത്തിന് 1961 ലെ നോബൽ സമ്മാനം ലഭിച്ചു

Related Questions:

ഇലകളുടെ പച്ചനിറത്തിന് കാരണം :
ഒരു ചെടിയുടെ ഇലകളിൽ വീഴുന്ന സൗരോർജ്ജത്തിന്റെ ഏകദേശം എത്രത്തോളം പ്രകാശസംശ്ലേഷണത്തിലൂടെ രാസ ഊർജ്ജമായി മാറുന്നു?
പ്രകാശസംശ്ലേഷണത്തിന്റെ ആദ്യ ഘട്ടമായ പ്രകാശ ഘട്ടം നടക്കുന്നത് ഇവയിൽ ഏതിലാണ്?
സസ്യങ്ങളിൽ കാണപ്പെടുന്ന സംവഹന കലയായ സൈലത്തിന്റെ പ്രാഥമിക ധർമ്മം ഇവയിൽ ഏതാണ്?
Chlorophyll absorbs which of the wavelength of the Sun light ?