Challenger App

No.1 PSC Learning App

1M+ Downloads
പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ്------------

Aമിഥ്യാ പ്രതിബിംബം

Bദര്‍പ്പണ സമവാക്യം

Cഫോക്കസ്

Dരേഖീയ ആവര്‍ധനം

Answer:

D. രേഖീയ ആവര്‍ധനം

Read Explanation:

രേഖീയ ആവര്‍ധനം (Linear Magnification)

  • പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണിത്‌.

  • m അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു .

m=hi/ho

ഇവിടെ ,

  • ho - വസ്തുവിന്റെ ഉയരം

  • hi - പ്രതിബിബത്തിന്റെ ഉയരം

  • ho - എപ്പോഴും പോസിറ്റീവ് വില ആയിരിക്കും .

  • hi - പോസിറ്റീവ് വില മിഥ്യ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു .

നെഗറ്റീവ് വില യഥാർത്ഥ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു .

  • m - പോസിറ്റീവ് വില മിഥ്യ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു .

നെഗറ്റീവ് വില യഥാർത്ഥ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു .


Related Questions:

ലേസർ ബീമുകളുടെ ക്രോസ്-സെക്ഷണൽ തീവ്രതാ വിതരണം (Cross-sectional Intensity Distribution) സാധാരണയായി ഏത് സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ ഉപയോഗിച്ചാണ് വിവരിക്കുന്നത്?
പ്രകാശ വേഗം കൂടിയത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ആര്?
കടലിൻ്റെ നീലനിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?
പ്രകാശ വേഗത കുറവുള്ള ഒരു മാധ്യമം.....................
On comparing red and violet, which colour has more frequency?