പ്രതിഭാ പാട്ടീൽ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?
A2002 - 2007
B2016 - 2020
C2012 - 2017
D2007 - 2012
Answer:
D. 2007 - 2012
Read Explanation:
- രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയും 2007 മുതൽ 2012 വരെ ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയുമായിരുന്നു
- 2007-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന ഉപ-രാഷ്ട്രപതി ഭൈരോൺ സിംഗ് ഷഖാവത്തിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയായി പ്രതിഭ പാട്ടീൽ സ്ഥാനമേറ്റു
- രാജസ്ഥാൻ ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രതിഭ.
- 2007-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അവതരിപ്പിച്ച ശിവരാജ് പാട്ടീൽ, കരൺ സിംഗ് എന്നിവരെ ഇടത് സഖ്യ കക്ഷികൾ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് അനുനയ സ്ഥാനാർത്ഥിയായിട്ടാണ് പ്രതിഭ പാട്ടീലിൻ്റെ പേര് ഉയർന്ന് വരുന്നത്.
- 1967 മുതൽ 1985 വരെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന പ്രതിഭ 1967 മുതൽ 1978 വരെയും 1980 മുതൽ 1985 വരെയും മഹാരാഷ്ട്ര സർക്കാരിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.