വിധിപ്രകാരം നിര്‍മ്മിച്ചുപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ എട്ടുവിധമുണ്ടെന്ന് ശ്രീമഹാഭാഗവതം ഏകാദശസ്കണ്ടത്തില്‍ പറയുന്നുണ്ട്. കൃഷ്ണശിലാനിര്‍മ്മിതം, ചന്ദനം, വരിക്കപ്ലാവ്, ദേവദാരു തുടങ്ങിയ വിശിഷ്ടമരങ്ങളുടെ തടികളാല്‍ നിര്‍മ്മിതം; സ്വര്‍ണം, വെള്ളി പഞ്ചലോഹം തുടങ്ങിയ ലോഹങ്ങള്‍ നിര്‍മ്മിതം, കടുശര്‍ക്കര തുടങ്ങിയ കൂട്ടുകളാല്‍ നിര്‍മ്മിതം, ലിപി, വരച്ചുണ്ടാക്കിയ ഫോട്ടോ, മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമ, മനസ്സില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ആരാധനാ വിഗ്രഹങ്ങള്‍, രത്നം, സാളഗ്രാമം തുടങ്ങിയവയാണവ