പ്രത്യക്ഷ നികുതിക്ക് ഉദാഹരണം ?
Aവിൽപന നികുതി
Bവാഹന നികുതി
Cകസ്റ്റംസ് തീരുവ
Dവിനോദ നികുതി
Answer:
B. വാഹന നികുതി
Read Explanation:
നികുതികളെ പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിങ്ങനെ തിരിക്കാറുണ്ട്.
പ്രത്യക്ഷ നികുതി (Direct Taxes)
- ആരിലാണോ നികുതി ചുമത്തുന്നത് അയാള്‍ തന്നെ നികുതി അടയ്ക്കുന്നു.
- ഇവിടെ നികുതി ചുമത്തപ്പെടുന്നതും നികുതിമുലമുളള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാള്‍ തന്നെയായതിനാല്‍ ഇത്തരം നികുതികള്‍ പ്രത്യക്ഷനികുതി എന്നറിയപ്പെടുന്നു
- നികുതിഭാരം നികുതിദായകന്‍ തന്നെ വഹിക്കുന്നു എന്നത് പ്രത്യക്ഷനികുതിയുടെ പ്രത്യേകതയാണ്.
പ്രത്യക്ഷ നികുതിയുടെ ഉദാഹരണങ്ങൾ :
- ആദായ നികുതി
- സ്വത്തുനികുതി
- കാർഷികാദായ നികുതി
- കെട്ടിട നികുതി
- കോർപ്പറേറ്റ് നികുതി
- വാഹന നികുതി
- ഭൂനികുതി