App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയെ നിയമിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

Aഅനുച്ഛേദം 75

Bഅനുച്ഛേദം 74

Cഅനുച്ഛേദം 76

Dഅനുച്ഛേദം 77

Answer:

A. അനുച്ഛേദം 75

Read Explanation:

പ്രധാനമന്ത്രി

  • കേന്ദ്രമന്ത്രിസഭയുടെ തലവൻ : പ്രധാനമന്ത്രി.
  • പ്രധാനമന്ത്രിയെ നിയമിക്കുന്നതും അദ്ദേഹത്തിൻറെ ഉപദേശപ്രകാരം മന്ത്രിമാരെ നിയമിക്കുന്നതും രാഷ്ട്രപതി ആയിരിക്കണമെന്നാണ് അനുഛേദം-75 നിഷ്കർഷിക്കുന്നത്.
  • ലോക്സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാണ് പ്രധാന മന്ത്രിയാവുന്നത്.
  • ഭരണഘടന അനുസരിച്ച് പാർലമെനറ്റിന്റെ ഇരു സഭയിൽ ഉള്ളവർക്കും പ്രധാനമന്ത്രി പദവി വഹിക്കാവുന്നതാണ്. 
  • പ്രധാനമന്ത്രിയായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് പാർലമെന്റ് അംഗത്വം ഇല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ പാർലമെന്റ് അംഗത്വം നേടേണ്ടതാണ്. 
  • “തുല്യരിൽ ഒന്നാമൻ”, “കാബിനറ്റ് ആർച്ചിലെ ആണിക്കല്ല്” എന്നിങ്ങനെ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നു. 
  • കേന്ദ്ര മന്ത്രിസഭയുടെ തലവൻ : പ്രധാനമന്ത്രി. 
  • കേന്ദ്രത്തിലെ കാവൽ മന്ത്രി സഭയുടെ തലവൻ : പ്രധാനമന്ത്രി. 
  • ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ചെയർമാൻ : പ്രധാനമന്ത്രി. 
  • ദേശീയ വികസന കൗൺസിലിന്റെ ചെയർമാൻ : പ്രധാനമന്ത്രി. 
  • ദേശീയ സുരക്ഷാ സമിതിയുടെ (National Security Council) അധ്യക്ഷൻ പ്രധാനമന്ത്രി.
  • പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇന്ത്യൻ പ്രസിഡന്റിന് മുന്നിലാണ്. 
  • പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാലാവധി 5 വർഷമാണ്. 
  • പ്രധാനമന്ത്രി തന്റെ രാജി സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്കാണ്. 
  • പ്രധാനമന്ത്രി രാജി വെച്ചാൽ അത് മന്ത്രിസഭയുടെ കൂടി രാജിയാണ്. 
  • ലോക് സഭയിൽ അവിശ്വാസപ്രമേയം പാസായാൽ പ്രധാനമന്ത്രി രാജിവെക്കേണ്ടിവരും. 

 


Related Questions:

'ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
വിദേശത്ത് വെച്ച് മരണപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Who was the first non-congress Prime Minister of India?
First Rajya Sabha member to become Prime Minister

1) രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

2) മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി

4) ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?