App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി ഏതാണ് ?

Aപുറംതോട്

Bമാന്റിൽ

Cആന്തര അകക്കാമ്പ്

Dബാഹ്യ അകക്കാമ്പ്

Answer:

B. മാന്റിൽ

Read Explanation:

മാന്റിൽ (Mantle)

  • ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കത്തിന് തൊട്ടുതാഴെയുള്ള പാളി.
  • പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി
  • ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന 'മോഹോ പരിവർത്തന മേഖല' (Moho's discontinuity) യിൽ തുടങ്ങി 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു.
  • ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ ശിലാമണ്ഡലം (Lithosphere) എന്നു വിളിക്കുന്നു.
  • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്ത കനത്തിൽ നിലകൊള്ളുന്നു.
  • ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന അസ്തനോസ്ഫിയർ മാന്റിലിന്റെ ഭാഗമാണ് (അസ്‌തനോ എന്ന വാക്കി നർഥം ദുർബലം എന്നാണ്).
  • ഏകദേശം 400 കിലോമീറ്റർ വരെയാണ് അസ്ത‌നോസ്‌ഫിയർ വ്യാപിച്ചിട്ടുള്ളത്.
  • അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവ(മാഗ്മ)ത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്ഫിയർ.
  • ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ (3.4 ഗ്രാം/ഘ.സെ.മീ.) അനുഭവപ്പെടുന്നത്.

Related Questions:

Who are the persons who established that the earth is spherical?
How many plates does the lithosphere have?
What is the inner most layer of the earth?
What is the speed of primary seismic waves as they travel through the mantle?
സിയാൽ, സിമ എന്നിവ ഭൂമിയുടെ ഏതു പാളിയുടെ ഭാഗമാണ് ?