Challenger App

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിൽ ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം വ്യത്യസ്ത സ്ഥലങ്ങളിൽ ---- ആയിരിക്കും.

Aവ്യത്യസ്തമായിരിക്കും

Bഭൂജ്യമായിരിക്കും

Cതുല്യമായിരിക്കും

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

C. തുല്യമായിരിക്കും

Read Explanation:

ഗുരുത്വാകർഷണ സ്ഥിരാങ്കം:

  • G യുടെ മൂല്യം, 6.67×10-11 Nm2 /kg2 ആണ്.

  • പ്രപഞ്ചത്തിൽ എല്ലായിടത്തും G യുടെ മൂല്യം തുല്യമായിരിക്കും.

  • ഹെൻറി കാവെൻഡിഷ് എന്ന ശാസ്ത്രജ്ഞനാണ് G യുടെ മൂല്യം പരീക്ഷണത്തിലൂടെ കണ്ടെത്തിയത്.

  • 1 kg മാസുള്ള രണ്ട് വസ്തുക്കൾ തമ്മിൽ 1m അകലത്തിൽ സ്ഥിതി ചെയ്യുമ്പോൾ, അവയ്ക്കിടയിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണബലം G newton ആയിരിക്കും.


Related Questions:

ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യമായി പരീക്ഷണത്തിലൂടെ കണ്ടെത്തിയത് ?
ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും, അവയുടെ പിണ്ഡത്തിന്റെ ഗുണനത്തിന് നേർ ആനുപാതികവും, അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതവുമുള്ള ഒരു ശക്തിയാൽ, പരസ്പരം ആകർഷിക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്ന നിയമം ആണ് ?
ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം
പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് ----.