App Logo

No.1 PSC Learning App

1M+ Downloads
പ്രബോധകൻ എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

Aകണ്ടത്തിൽ വർഗീസ് മാപ്പിള

Bകേസരി ബാലകൃഷ്ണ പിള്ള

Cഇ.എം.എസ്.നമ്പൂതിരിപ്പാട്

Dസ്വദേശാഭിമാനി രാമകൃഷ്ണ പിള്ള

Answer:

B. കേസരി ബാലകൃഷ്ണ പിള്ള

Read Explanation:

പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. 1922-ന് സമദർശി എന്ന പത്രത്തിന്റെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ട് പത്രപ്രവർത്തന രംഗത്തേക്ക് ബാലകൃഷ്ണ പിള്ള പ്രവേശിച്ചു. 1926 ജൂൺ 19ന് സമദർശിയുടെ പത്രാധിപത്യം രാജിവെച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങൾ നടത്തി. 1930 ജൂൺ 4ന് പ്രബോധകൻ, ശാരദാ പ്രസിൽ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബർ 10ന് ലൈസൻസ് റദ്ദാക്കിയതുകൊണ്ട് പ്രബോധകൻ നിർത്തി. പിന്നീട് 1930 സെപ്തംബർ 18ന് തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19ന് കോടതിയലക്ഷ്യത്തിന് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രിൽ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാൻ കഴിയാതാവുകയും 1936-ൽ കടം താങ്ങാനാവാതെ ശാരദാ പ്രസും ഉപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു.


Related Questions:

ആര്യാപള്ളം അന്തരിച്ച വർഷം ഏത്?
ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?

താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ഉള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ.

2.സസ്യഭക്ഷണത്തിൻ്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ.

3.തിരുവനന്തപുരത്തെ ഗവൺമെൻറ് സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള നവോത്ഥാനനായകൻ.

4.''സർവ്വവിദ്യാധിരാജൻ'' എന്ന ബഹുമതി സിദ്ധിച്ചിട്ടുള്ള നവോത്ഥാന നായകൻ

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് കൽപ്പാത്തി-ശുചീന്ദ്രം സത്യാഗ്രഹങ്ങൾ?
ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന സംഘവുമായി ബന്ധപ്പെട്ടതാര്?