പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തത് ?
Aവിദ്യാഭ്യാസ മനഃശാസ്ത്രം (educational psychology)
Bഅപസാമാന്യ മനഃശാസ്ത്രം (abnormal psychology)
Cചികിത്സാ മനഃശാസ്ത്രം (clinical psychology)
Dകുറ്റ കൃത്യ മനഃശാസ്ത്രം (criminal psychology)
Answer:
B. അപസാമാന്യ മനഃശാസ്ത്രം (abnormal psychology)
Read Explanation:
മനഃശാസ്ത്ര ശാഖകൾ :
മനഃശാസ്ത്രത്തെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.
- കേവല മനഃശാസ്ത്രം (Pure psychology)
- പ്രയുക്ത മനഃശാസ്ത്രം (Applied Psychology)
കേവല മനഃശാസ്ത്രം:
കേവല മനഃശാസ്ത്രം തത്വങ്ങൾക്കും, സിദ്ധാന്തങ്ങൾക്കും പ്രാധാന്യം നൽകുന്നു.
- സാമൂഹ്യ മനഃശാസ്ത്രം (Social Psychology)
- സാമാന്യ മനഃശാസ്ത്രം (General Psychology)
- അപസാമാന്യ മനഃശാസ്ത്രം (Abnormal Psychology)
- ശിശു മനഃശാസ്ത്രം (Child Psychology)
- പരിസര മനഃശാസ്ത്രം (Environmental Psychology)
- പാരാ സൈക്കോളജി (Para Psychology)
പ്രയുക്ത മനഃശാസ്ത്രം:
പ്രയുക്ത മനഃശാസ്ത്രം പരീക്ഷണ നിരീക്ഷണ വിധേയമായ പ്രായോഗിക തലത്തിന് പ്രാധാന്യം നൽകുന്നു.
- ചികിത്സാ നിർദ്ദേശന മനഃശാസ്ത്രം (Clinical and Counselling Psychology)
- വിദ്യാഭ്യാസ മനഃശാസ്ത്രം (Educational Psychology)
- ക്രിമിനൽ മനഃശാസ്ത്രം (Criminal Psychology)
- സൈനിക മനഃശാസ്ത്രം (Military psychology)
- ജനിതക മനഃശാസ്ത്രം (Genetic Psychology)
- കായിക മനഃശാസ്ത്രം (Sports Psychology)
- നാഡീ മനഃശാസ്ത്രം (Neuro Psychology)
- വ്യാവസായിക മനഃശാസ്ത്രം (Industrial Psychology)
- നിയമ മനഃശാസ്ത്രം (Legal psychology)
അപസാമാന്യ മനഃശാസ്ത്രം
മാനസിക പ്രശ്നങ്ങൾ, മാനസികമായ അനാരോഗ്യം, പെരുമാറ്റ വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ അസാധാരണ പെരുമാറ്റമുള്ള വ്യക്തികളെ കുറിച്ച് പഠനം നടത്തുന്ന മന:ശാസ്ത്ര ശാഖയാണ് അപസാമാന്യ മന:ശാസ്ത്രം.