Challenger App

No.1 PSC Learning App

1M+ Downloads

പ്രശസ്ത കായിക താരം ജിമ്മി ജോർജുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കണ്ണൂർ ജില്ലയിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം.
  2. അർജുന അവാർഡും , ജി വി രാജ പുരസ്കാരവും നേടിയിട്ടുണ്ട്.
  3. ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ് എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.

    Ai, ii ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. i, ii ശരി

    Read Explanation:

    • കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.
    • കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ഗ്രാമത്തിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം.
    • ഇന്ത്യയിലെ ഒരു സ്പോർട്ട്സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോർജ്ജിനു ലഭിച്ചിട്ടുണ്ട്.
    • അർജുന അവാർഡും , ജി വി രാജ പുരസ്കാരവും ഇതിൽ ഉൾപ്പെടുന്നു.
    • 21-ആം വയസ്സിൽ അർജുന അവാർഡ് നേടുമ്പോൾ ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.
    • ജിമ്മി ജോർജിൻ്റെ പേരിൽ അറിയപ്പെടുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് സ്ഥിതിചെയ്യുന്ന ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ്.
    • നേരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എന്ന് അറിയപ്പെട്ടിരുന്നു.
    • 1987 ലാണ് ഇത് നിർമ്മിച്ചത്.

    Related Questions:

    ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല എന്ന കാരണത്താൽ 2024 മേയിൽ ലോക ഗുസ്തി സംഘടന സസ്‌പെൻഡ് ചെയ്ത ഇന്ത്യൻ താരം ?
    ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം
    ഗ്രാന്‍റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ?
    ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികച്ച മൂന്നാമത്തെ താരം ആര് ?
    രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?