Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :

Aകല്ലറകളിൽ

Bശവകുടീരങ്ങളിൽ

Cനന്നങ്ങാടികളിൽ

Dമമ്മികളിൽ

Answer:

C. നന്നങ്ങാടികളിൽ

Read Explanation:

നന്നങ്ങാടികൾ

  • ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം  ആണു നന്നങ്ങാടി.
  • ഗ്രാമ്യമായി ചാറ എന്ന പേരിലും അറിയപ്പെടുന്നു.
  • മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്.
  • മുതുമക്കച്ചാടി എന്നും പേരുണ്ട്.
  • മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു.
  • കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്.
  • പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം.

Related Questions:

തമിഴ് ഒഡീസി എന്നറിയപ്പെടുന്ന സംഘകാല കൃതി ഏത് ?
കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശമുള്ള ശാസനം ഏതാണ് ?
കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന എഴുത്ത് സമ്പ്രദായമായ വട്ടെഴുത്ത് പറയുന്ന മറ്റൊരു പേര്?
എ.ഡി. 4-ാം നൂറ്റാണ്ടിൽ കേരളവർണ്ണന നടത്തിയ ഉത്തരേന്ത്യൻ കവി ?

താഴെ പറയുന്ന പ്രസ്താവനകളിൽ പാലിയം ശാസനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കയാണ് ?  

  1. പരാന്തക ചോളന്റെ കേരള ആക്രമണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പാലിയം ശാസനത്തിലുണ്ട്  
  2. ശ്രീമൂലവാസം ചെപ്പേടുകൾ എന്ന പേരിലും അറിയപ്പെടുന്നു  
  3. വിഴിഞ്ഞം ആസ്ഥാനമാക്കി വിക്രമാദിത്യ വരഗുണൻ ഒരു ബൗദ്ധ സ്ഥാപനത്തിന് സ്ഥലം ധനം ചെയ്തതാണ് പ്രതിപാദിക്കുന്ന വിഷയം  
  4. ടി എ ഗോപിനാഥ റാവുവാണ് ശാസനം കണ്ടെടുത്തത്