App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന തമിഴകത്ത് മൃതശരീരങ്ങൾ അടക്കം ചെയ്തതിന് മുകളിൽ നാട്ടിയിരുന്ന വിവിധ രൂപത്തിലുള്ള കല്ലുകൾ അറിയപ്പെടുന്നത് ?

Aപ്രകാശശിലകൾ

Bജലശിലകൾ

Cവൈര കല്ലുകൾ

Dമഹാശിലകൾ

Answer:

D. മഹാശിലകൾ

Read Explanation:

മഹാശിലായുഗം

  • പ്രാചീന തമിഴകത്ത് മൃതശരീരങ്ങൾ അടക്കം ചെയ്തതിന് മുകളിൽ നാട്ടിയിരുന്ന വിവിധ രൂപത്തിലുള്ള കല്ലുകൾ അറിയപ്പെടുന്നത് - മഹാശിലകൾ

  • പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ അറിയപ്പെടുന്നത് - കുടക്കല്ലുകൾ, മുനിയറകൾ, നന്നങ്ങാടികൾ

  • പ്രാചീനകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ - നന്നങ്ങാടികൾ (burial urns)

  • നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് - മുതുമക്കത്താഴികൾ

  • യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് വീരക്കല്ല് (നടുക്കല്ല്)

  • കേരളത്തിൽ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ - മറയൂർ (ഇടുക്കി), പോർക്കളം (തൃശൂർ), കുപ്പകൊല്ലി (വയനാട് ), മങ്ങാട് (കൊല്ലം), ആനക്കര (പാലക്കാട്)

  • മഹാശിലായുഗസ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ ധാരാളമായി കണ്ടെത്തിയ ഇടുക്കി ജില്ലയിലെ പ്രദേശം - മറയൂർ

  • മഹാശിലായുഗകാലത്തെ ശവക്കല്ലറകൾ കണ്ടെത്തിയ സ്ഥലങ്ങൾ - ചേരമങ്ങാട് (തൃശ്ശൂർ), കടനാട് (കോട്ടയം), അഴീക്കോട്

  • കുടക്കല്ലു പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം - ചേരമങ്ങാട്

  • പ്രാചീനകാലത്തെ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ അറിയപ്പെടുന്നത് - തമിഴകം

  • 2020 ഏപ്രിലിൽ ഗവേഷകർ Megalithic rock- cut chambers കണ്ടെത്തിയ കേരളത്തിലെ സ്ഥലം - പേരളം (കാസർഗോഡ്)


Related Questions:

16-ാം ശതകത്തിൽ നിലനിന്നിരുന്ന പൗരനീതിയുടെയും ദണ്ഡവിധങ്ങളുടെയും നിയമ സംഹിതയെക്കുറിച്ചും അറിവ് നൽകുന്ന കൃതി :
ഇക്കേരി രാജവംശത്തിലെ കാലത്ത് ഇക്കേരി ശിവപ്പനായ്ക്കർ നിർമ്മിച്ചന്ന് കരുതപ്പെടുന്ന കോട്ട ?
മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം :

താഴെ പറയുന്ന പ്രസ്താവനകൾ ഏത് ശാസനവുമായി ബന്ധപ്പെട്ടതാണ് എന്ന് തിരിച്ചറിയുക ?  

  1. ചേര രാജാക്കന്മാരുടേതായി കേരളത്തിൽ നിന്നും കണ്ടെടുത്ത ഏറ്റവും പഴയ ശിലാശാസനം  
  2. കുലശേഖര പെരുമാൾമാരെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ശാസനം  
  3. കേരളത്തിൽ നിന്നും കണ്ടെടുത്ത പല ശാസനങ്ങളും ' സ്വസ്തിശ്രീ ' എന്ന് ആരംഭിക്കുമ്പോൾ , ' നമഃശിവായ '  എന്ന് ഗ്രന്ഥാക്ഷരത്തിൽ എഴുതി ഈ ശാസനം ആരംഭിക്കുന്നു   
  4. റോമ സാമ്രാജ്യവുമായി കേരളത്തിന് ബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവായി ' ദീനാരിയസ് ' എന്ന നാണയത്തെക്കുറിച്ച് ഈ ശാസനത്തിൽ പരാമർശിക്കുന്നു 
The earliest epigraphical record on 'Kollam Era' is: