ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. പ്രാജീന കാലത്ത് ബുദ്ധ മതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച സ്ഥലമായിരുന്നു ബീഹാർ. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്.