App Logo

No.1 PSC Learning App

1M+ Downloads
പ്രീ-സ്കൂൾ കുഞ്ഞിൻ്റെ ഭാഷാ വികാസത്തിന് നൽകാറുള്ള ഒരു പഠന പ്രവർത്തനമാണ് :

Aവ്യായാമം

Bവിശ്രമം

Cകഥപറച്ചിൽ

Dഉറക്കം

Answer:

C. കഥപറച്ചിൽ

Read Explanation:

ബാല്യം (Childhood):

ബാല്യത്തെ 3 ആയി വിഭജിച്ചിട്ടുണ്ട്:

 

ആദ്യ ബാല്യം (Early childhood):

  • ഈ ഘട്ടത്തിൽ കുട്ടിയുടെ സാമൂഹിക വ്യവഹാര മേഖല, കുടുംബമാണ്.
  • കുട്ടി, ഈ ഘട്ടത്തിൽ അമൂർത്ത ചിന്താശേഷി നേടുന്നില്ല.
  • കുട്ടികൾ കളിയുടെയും, വായനയുടേയും, എഴുത്തിന്റേയും ബാല പാഠങ്ങൾ അഭ്യസിക്കുന്നത് ഈ ഘട്ടത്തിലാണ് (LKG, UKG Stage).
  • ശാരീരികവും, ജൈവപരവുമായ (Biological) ആവശ്യങ്ങൾക്ക് അന്യരെ ആശ്രയിക്കുന്ന പ്രവണത കുറയുന്നു.
  • കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാനും, അവയിൽ സചേതനത്വം (ജീവനുണ്ട് എന്ന ബോധം) ആരോപിച്ച് പെരുമാറാൻ ശ്രമിക്കുന്ന ഘട്ടമാണിത്.
  • ഓട്ടം, ചാട്ടം, സംഘ കളികൾ എന്നിവയിൽ താൽപര്യം കാണിക്കുന്നു.
  • കുട്ടി ഈ പ്രായത്തിൽ, കൂട്ടുകാരെ കണ്ടെത്താനും, ചങ്ങാത്തം കൂടാനും തുടങ്ങുന്നു.
  • അതിലൂടെ സഹകരണവും, അനുകമ്പയും, സാമൂഹികാംഗീകാരവും, കലഹവും, കളിയാക്കലും ശത്രുതയുമൊക്കെ ഉൾപ്പെട്ട സങ്കീർണമായ സാമൂഹിക വ്യവഹാര ശൈലി ആർജ്ജിക്കുന്നു.

 

 

 

ആദ്യ ബാല്യം - വിശേഷണങ്ങൾ:

  1. 'ആദ്യബാല്യം', 'വിദ്യാലയ പൂർവ്വഘട്ടം', 'കളിപ്പാട്ടങ്ങളുടെ കാലം' (toy age) എന്നിങ്ങനെ ഒക്കെ അറിയപ്പെടുന്നു.
  2. ഈ കാലഘട്ടത്തിൽ കുട്ടികൾ പിടിവാശി, ശാഠ്യം, അനുസരണക്കേട്, നിഷേധാത്മക സ്വഭാവം, എതിർക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ കൂടുതലായി പ്രകടിപ്പിക്കുന്നു. അതിനാൽ മാതാപിതാക്കൾ ഈ ഘട്ടത്തെ 'പ്രശ്നകാലഘട്ടം' (Problem age) ആയും കണക്കാക്കുന്നു.
  3. മനഃശാസ്ത്രജ്ഞർ ആദ്യബാല്യത്തെ വിശേഷിപിച്ചത് ‘സംഘ ബന്ധ പൂർവ്വകാലം’ (Pre gang age) എന്നാണ്.
  4. ഈ ഘട്ടത്തിൽ കുട്ടികളിൽ കാണപ്പെടുന്ന ഏറ്റവും പ്രാഥമിക തീവ്ര വികാരം അഹത്തോടെയുള്ള സ്നേഹം (Self-love) ആണ്. അതിനാൽ ഈ ഘട്ടത്തെ 'നാർസിസത്തിന്റെ' (ആത്മ രതി) ഘട്ടം എന്നറിയപ്പെടുന്നു.

 


Related Questions:

The Right of Children to free and Compulsory Education Act is an act to provide such education to which age group of children?
എന്താണ് ആവർത്തനം
ഔപചാരിക വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പ് ലഭിക്കുന്നത് എവിടെ നിന്ന് ?
Who is called the father of basic education?
അധ്യാപക ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ് ?