പ്രൈമറി ക്ലാസ്സിലെ കുട്ടികളിൽ സഹകരണ മനോഭാവം വളർത്തുന്നതിന് കളികൾ (Games) ഏറ്റവും അനുയോജ്യമായ പ്രവർത്തനമാണ്. കുട്ടികൾക്ക് കളിയുടെ മാധ്യമ ത്തിലൂടെ സ്വാഭാവികമായി സഹകരിക്കാൻ, പരസ്പരം ആശയവിനിമയം നടത്താൻ, അവരുടെ സാമൂഹിക നൈപുണ്യങ്ങൾ വികസിപ്പിക്കാൻ സംഘത്തിലെ മറ്റ് കുട്ടികളുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു.
സഹകരണ കളികൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, റോള്പ്ലേ തുടങ്ങിയവ കുട്ടികൾക്ക് കൂട്ടായി പ്രവർത്തനങ്ങൾ ചെയ്യാൻ പ്രചോദനം നൽകുന്നു, ഇത് അവരുടെ ആത്മവിശ്വാസവും, കൂട്ടായ്മയുമെല്ലാം മെച്ചപ്പെടുത്തുന്നു.