App Logo

No.1 PSC Learning App

1M+ Downloads
പ്രോഗ്രാമിംഗിൽ ഒരു വേരിയബിളിന്റെ ഉപയോഗം എന്താണ് ?

Aപ്രോഗ്രാം എക്സിക്യൂഷൻ സമയത്ത് മാറ്റാൻ കഴിയുന്ന ഡാറ്റ സംഭരിക്കുന്നതിന്

Bപ്രോഗ്രാം എക്സിക്യൂഷൻ സമയത്ത് മാറ്റാൻ കഴിയാത്ത ഡാറ്റ സംഭരിക്കുന്നതിന്

Cഗണിതശാസ്ത്ര കണക്കുക്കൂട്ടലുകൾ നടത്താൻ

Dസ്ക്രീനിലേക്ക് ഔട്ട്പുട്ട് പ്രിന്റ് ചെയ്യാൻ

Answer:

A. പ്രോഗ്രാം എക്സിക്യൂഷൻ സമയത്ത് മാറ്റാൻ കഴിയുന്ന ഡാറ്റ സംഭരിക്കുന്നതിന്

Read Explanation:

വേരിയബിൾ

  • പ്രോഗ്രാമിന്റെ പ്രവർത്തനചക്രത്തിനിടയിൽ മാറ്റം വരുത്താവുന്ന അല്ലെങ്കിൽ മാറ്റം വരാവുന്ന ഒരു വിലയെ സൂക്ഷിക്കാൻ പ്രോഗ്രാം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് വേരിയബിൾ.

  • സാങ്കേതികമായി പറഞ്ഞാൽ ഒരു വേരിയബിൾ എന്നത്, കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം നാം ഓടിക്കുന്ന പ്രോഗ്രാ‍മിനായി നീക്കി വെച്ചിരിക്കുന്ന സ്ഥലത്ത് പ്രോഗ്രാമിലെ ഇപ്പോൾ ഓടുന്ന ഭാഗത്തിന്റെ ഒരു നിർദ്ദിഷ്ട ഉപയോഗത്തിനായി മാറ്റി വെച്ചിരിക്കുന്ന മെമ്മറി ലൊക്കേഷന്റെ അഡ്രസ്സിനെ സൂചിപ്പിക്കുന്ന ഒരു നാമമാണ്.


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന്റെ സെക്ഷൻ 43-ൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രവൃത്തി എങ്ങനെ ചെയ്താൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറ്റകൃത്യമായി മാറും ?
മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നത് ____________ പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ്
ഏത് സാമൂഹ്യമാധ്യമത്തിന്റെ സേഫ് ഹാർബർ പരിരക്ഷയാണ് 2021ൽ കേന്ദ്രസർക്കാർ പിൻവലിച്ചത് ?
ആശയവിനിമയ സേവനത്തിലൂടെ [ Digital media] അപമാനകരമായ സന്ദേശങ്ങൾ അയക്കുന്നത് കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
According to IT Act 2000 any police officer not below the rank of a _______ is the authority responsible for investigating the cyber crime incidents.