പ്ലാറ്റിനം, സ്വർണം തുടങ്ങിയ ലോഹങ്ങൾ ഭൂവൽക്കത്തിൽ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
Aസംയുക്ത അവസ്ഥയിൽ
Bദ്രാവക അവസ്ഥയിൽ
Cസ്വതന്ത്ര അവസ്ഥയിൽ
Dവാതക അവസ്ഥയിൽ
Answer:
C. സ്വതന്ത്ര അവസ്ഥയിൽ
Read Explanation:
ലോകത്തെ മാറ്റി മറിച്ച കണ്ടെത്തലുകളിൽ ഏറ്റവും സുപ്രധാനമാണ് ലോഹത്തിന്റേത്.
മാനവ പുരോഗതിയുടെ ചരിത്ര വഴികളിൽ ലോഹ യുഗങ്ങളായി തന്നെ ഇവ അടയാളപ്പെടുത്തിയിട്ടുണ്ട്.
മൃഗങ്ങളെ വേട്ടയാടാനും ആഹാര സമ്പാദനത്തിനുമായി കൂർത്ത ശിലകളും മരക്കമ്പുകളും ഉപയോഗിച്ച സ്ഥാനത്ത്, ലോഹ ഉപകരണങ്ങൾ വന്നതോടെ അധ്വാന ഭാരം ലഘൂകരിക്കപ്പെടുകയാണ് ചെയ്തത്.
കാർഷിക മേഖലയും, വ്യാവസായിക മേഖലയും അഭിവൃദ്ധിപ്പെട്ടു
ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ അവയുടെ സംയുക്താവസ്ഥയിലും, ക്രിയാശീലം വളരെ കുറഞ്ഞവ (പ്ലാറ്റിനം, സ്വർണം മുതലായവ) സ്വതന്ത്രാവസ്ഥയിലും കാണപ്പെടുന്നു.