App Logo

No.1 PSC Learning App

1M+ Downloads
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയാറാക്കിയ ആദ്യ സംസ്ഥാനം ഏത് ?

Aഅസം

Bഗുജറാത്ത്

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

C. ഉത്തർപ്രദേശ്

Read Explanation:

പൗരത്വ ഭേദഗതി നിയമം 2019

  • പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം.

  • മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്.

  • എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.

  • വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്.

  • പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയാറാക്കിയ ആദ്യ സംസ്ഥാനം : ഉത്തർപ്രദേശ് 

പൗരത്വ ഭേദഗതിയിൽ ലോക്സഭ പാസാക്കിയത് - 10 ഡിസംബർ 2019

പൗരത്വ ഭേദഗതി ബിൽ രാജ്യസഭാ പാസാക്കിയത് - 11 ഡിസംബർ 2019

പൗരത്വ ഭേദഗതി ബില്ലിൽ പ്രസിഡൻറ് ഒപ്പുവെച്ചത് - 12 ഡിസംബർ 2019

പൗരത്വം ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നത് - 10 ജനുവരി 2020
  • പൗരത്വം ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം - ഗോവ

  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം - കേരളം

  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം  - പുതുച്ചേരി

Related Questions:

Which constitutional amendment substituted “Odia” for “Oriya”?
The Constitutional Amendment deals with the establishment of National Commission for SC and ST.
അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?
അംഗങ്ങളുടെ കൂറുമാറ്റം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി
1961 ൽ പോർച്ചുഗീസുകാരുടെ അധിനിവേശ പ്രദേശമായിരുന്ന ദാദ്ര നഗർ ഹവേലിയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?