App Logo

No.1 PSC Learning App

1M+ Downloads
പൗരാണിക അനുബന്ധന രീതി കണ്ടെത്തിയ റഷ്യൻ മനഃശാസ്ത്രജ്ഞൻ ?

Aപിയാഷെ

Bപാവ്ലോവ്

Cസ്കിന്നർ

Dവാട്സൺ

Answer:

B. പാവ്ലോവ്

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

 

മനഃശാസ്ത്ര കൃതികൾ:

  • Conditioned Reflexes
  • Psychopathology and psychiatry

 

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

 


Related Questions:

ആവർത്തിച്ചുള്ള പഠനം തെറ്റുകൾ കുറയ്ക്കും. അതുകൊണ്ടുതന്നെ ആവർത്തനത്തെ പഠനത്തിന്റെ മാതാവ് എന്ന് വിളിക്കാം. ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

"Nothing succeeds like success". According to Thorndike, which of the following laws support statement?

  1. Law of readiness
  2. Law of effect
  3. Law of use
  4. Law of disuse
    What is a major criticism of Kohlberg's theory?
    According to Piaget, why is hands-on learning important in classrooms?
    Which of the following is not related to the classical conditioning experiment ?