ഫിംഗർ പ്രിൻറ് റീഡറിൽ ഉപയോഗിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസം ?
Aവിസരണം
Bവിഭംഗനം
Cഅപവർത്തനം
Dപൂർണ്ണ ആന്തരിക പ്രതിഫലനം
Answer:
D. പൂർണ്ണ ആന്തരിക പ്രതിഫലനം
Read Explanation:
ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളാണ് ഫിംഗർപ്രിന്റ് സ്കാനറുകൾ.
പോലീസ് സ്റ്റേഷനുകൾ, സുരക്ഷാ സ്ഥാപനങ്ങൾ , ജോലി സ്ഥാപനങ്ങൾ , സ്മാർട്ട്ഫോണുകൾ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയിൽ വിരലടയാള സ്കാനറുകൾ ഉപയോഗിക്കുന്നു.
ഫിംഗർ പ്രിൻറ് റീഡറിൽ ഉപയോഗിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസം പൂർണ്ണ ആന്തരിക പ്രതിഫലനമാണ്.
പ്രകാശകിരണം സാന്ദ്രതയേറിയ ഒരു മാധ്യമത്തിൽ നിന്ന്, സാന്ദ്രത കുറഞ്ഞ ഒരു മാധ്യമത്തിലേക്ക് സഞ്ചരിക്കുമ്പോൾ, രണ്ട് സുതാര്യ മാധ്യമങ്ങളുടെയും സംഗമസ്ഥലത്ത് സംഭവിക്കുന്ന പ്രതിഭാസത്തെയാണ് പൂർണ്ണ ആന്തരിക പ്രതിഫലനം എന്ന് വിളിക്കുന്നത്.