App Logo

No.1 PSC Learning App

1M+ Downloads
'ഫീൽഡ് തിയറി ഇൻ സോഷ്യൽ സയൻസ്' ആരുടെ രചനയാണ് ?

Aകർട്ട് ലെവിൻ

Bചാൾസ്

Cഗിൽഫോർഡ്

Dഎറിക്സൺ

Answer:

A. കർട്ട് ലെവിൻ

Read Explanation:

  • ക്ഷേത്രസിദ്ധാന്തം ആവിഷ്‌ക്കരിച്ചത് കര്‍ട്ട് ലെവിന്‍
  • വ്യക്തി ആന്തരികമായും ബാഹ്യമായും തല്‍സമയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളുടെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രവര്‍ത്തിയെ വിലയിരുത്തേണ്ടത്.
  • അസംഖ്യം ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ അടങ്ങിയ ഒരു ജൈവ സ്ഥലമാണ് ക്ഷേത്രം
  • ക്ഷേത്രത്തിലെ കേന്ദ്രബിന്ദു വ്യക്തിയാണ്.
  • ക്ഷേത്ര സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ ലക്ഷ്യത്തിലേക്ക് അയാളെ നയിക്കുന്നത് സദിശ ശക്തിയാണ്.
  • വ്യക്തിയുടെ ആവശ്യങ്ങള്‍ കഴിവുകള്‍ വീക്ഷണം അഥവാ പ്രത്യക്ഷണം,താല്‍പ്പര്യങ്ങള്‍,ലക്ഷ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും അയാളുടെ വ്യക്തിത്വം
  • മനഃശാസ്ത്ര പരിസ്ഥിതി ഭൗതിക പരിസ്ഥിതിയിൽ നിന്നും വ്യത്യസ്തമാക്കുന്ന മാനസിക പരിസ്ഥിതിയാണ് - ജീവിതരംഗം (Life Space)
  • വ്യക്തി 'G' എന്ന ലക്ഷ്യം (goal) നേടാൻ അയാളെ സഹായിച്ചു മുന്നോട്ടു നയിക്കുന്ന ശക്തിയാണ് - ഉത്തേജക ശക്തി (Driving force)
  • ജീവിത രംഗത്തുള്ള മറ്റു ചില ശക്തികൾ ലക്ഷ്യപ്രാപ്തിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് വ്യക്തിയെ പിന്നാക്കം തള്ളുന്ന പ്രതിബന്ധങ്ങളാണ് - മതിൽ (Barriers)
  • തടസ്സങ്ങൾ മാറി ലക്ഷ്യത്തിൽ എത്തണമെങ്കിൽ - വിരുദ്ധ ശക്തികളുടെ സംയുക്തഫലം അനുകൂലമാകണം 
  • കര്‍ട്ട് ലെവിന്‍ മനഃശാസ്ത്രശാഖ അറിയപ്പെടുന്നത് ടോപ്പോളജിക്കല്‍ സൈക്കോളജി എന്നാണ്.

Related Questions:

Which of the following is not include learning variables

  1. Task variables
  2. individual variable
  3. method variables
  4. all of the above
    What is a major criticism of Kohlberg's theory?
    Adolescents often experience mood swings due to:
    വ്യക്തിയുടെ വിജ്ഞാനാർജനത്തിലും വൈജ്ഞാനിക ഘടനയുടെ വികാസത്തിലും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ പങ്ക് നിർണ്ണായകം എന്ന് സിദ്ധാന്തിക്കുന്ന വാദം അറിയപ്പെടുന്നത് ?
    According to Kohlberg, children at the Pre-conventional level make moral decisions based on: