Challenger App

No.1 PSC Learning App

1M+ Downloads
ഫൈബർ ഒപ്റ്റിക്സിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത് ?

Aപൂർണാന്തര പ്രതിഫലനം

Bപ്രതിഫലനം

Cഅപവർത്തനം

Dപ്രകീർണ്ണനം

Answer:

A. പൂർണാന്തര പ്രതിഫലനം

Read Explanation:

പൂർണ്ണാന്തരിക പ്രതിഫലനം 

  • പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്ക് പ്രതിപതിക്കുന്ന പ്രതിഭാസം 

  • ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം

  • ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് - നരീന്ദർസിംഗ് കപാനി 
  • വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം - പൂർണ്ണാന്തരിക പ്രതിഫലനം

  • ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾ വീക്ഷിക്കുവാനായി വൈദ്യ ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം

  • എൻഡോസ്കോപ്പിയിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം 

Related Questions:

ഒരു കേശികക്കുഴലിൽ രസത്തിന്റെ മെനിസ്കസ് (meniscus) ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
താപത്തിന്റെ SI യൂണിറ്റ്?
ഒരു ഇക്വിപൊട്ടൻഷ്യൽ പ്രതലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിലുള്ള ദൂരം 7 cm ആണെന്നിരിക്കട്ടെ. ഈ രണ്ട് ബിന്ദുക്കൾക്കിടയിൽ 5 മൈക്രോ കൂളോം ചാർജ്ജിനെ ചലിപ്പിക്കുന്നതിനാവശ്യമായ പ്രവൃത്തി എത്രയായിരിക്കും?
ഊർജത്തിൻ്റെ യൂണിറ്റ് ?
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് പ്രകാശത്തിന്റെ തരംഗദൈർഘ്യവുമായി (Wavelength) അപവർത്തന സൂചികയ്ക്കുള്ള ബന്ധത്തെ (dependence of refractive index) നേരിട്ട് ആശ്രയിച്ചിരിക്കുന്നത്?