Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഏത് സുപ്രധാന സംഭവമാണ് 1789 ഒക്ടോബറിൽ നടന്നത്?

Aബാസ്റ്റിൽ ജയിൽ തകർക്കപ്പെട്ടു

Bദേശീയ അസംബ്ലി മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി

Cആയിരക്കണക്കിനു സ്ത്രീകൾ 'ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്കു പ്രകടനം നടത്തി.

Dദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

Answer:

C. ആയിരക്കണക്കിനു സ്ത്രീകൾ 'ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്കു പ്രകടനം നടത്തി.

Read Explanation:

ടെന്നീസ് കോർട്ട് പ്രതിജ്ഞയക്ക് ശേഷം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് നടന്ന സുപ്രധാന സംഭവങ്ങൾ :

  • 1789 ജൂലൈ 14 :
    • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality and Fraternity) എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബുർബൻ രാജവാഴ്ചയുടെ പ്രതീകമാ യിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.
    • ഇതിനെ ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കുന്നു.
  • 1789 ആഗസ്റ്റ് 12 :
    • ദേശീയ അസംബ്ലി മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി
  • 1789 ഒക്ടോബർ:
    • പാരിസ് നഗരത്തിലെ ആയിരക്കണക്കിനു സ്ത്രീകൾ 'ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്കു പ്രകടനം നടത്തി.
  • 1792 സെപ്‌തംബർ:
    • പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു

Related Questions:

'പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക' എന്ന് തെളിയിച്ച വിപ്ലവം ഏത് ?
"പ്രഭുക്കന്മാർ പൊരുതും പുരോഹിതന്മാർ പ്രാർത്ഥിക്കും, ജനങ്ങൾ നികുതിയടയ്ക്കും" എന്ന അസമത്വം നിലനിന്നിരുന്ന രാജ്യം ഏത് ?
Schools run in accordance with the military system known as "Leycee" were established in ?
"തങ്ങളാണ് ഫ്രാൻസിൻ്റെ യഥാർത്ഥ ദേശീയ അസംബ്ലി" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ടെന്നീസ് കോർട്ട് പ്രതിജ്ഞ ചെയ്തത് ഇവരിൽ ഏത് വിഭാഗമായിരുന്നു?
ഏത് സുപ്രധാന സംഭവമാണ് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കപ്പെടുന്നത്?