Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്ത ശേഷം വൈദികരുടെ മേൽ എന്ത് നടപടിയാണ് നെപ്പോളിയൻ സ്വീകരിച്ചത്?

Aപുരോഹിത സഭകളെ പിരിച്ചു വിട്ടു

Bപുരോഹിതരുടെമേൽ രാജ്യത്തിൻ്റെ നിയന്ത്രണം ഏർപ്പെടുത്തി

Cപുരോഹിതർക്ക് കൂടുതൽ അവകാശങ്ങൾ നൽകി

Dപുരോഹിതർക്ക് ഗവൺമെന്റിൽ സ്ഥാനമാനങ്ങൾ നൽകി

Answer:

B. പുരോഹിതരുടെമേൽ രാജ്യത്തിൻ്റെ നിയന്ത്രണം ഏർപ്പെടുത്തി

Read Explanation:

നെപ്പോളിയന്റെ ഭരണ പരിഷ്കാരങ്ങൾ :

  • 1799 ൽ നെപ്പോളിയൻ  ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്തു.
  • ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
  • ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങൾക്ക് പ്രചോദനമായത്

പ്രധാന പരിഷ്കാരങ്ങൾ :

  • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
  • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
  • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
  • സാമ്പത്തികപ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
  • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

Related Questions:

ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആര് ?
Who seized power at the end of the French Revolution?
നെപ്പോളിയൻ ബെർലിൻ ശാസനങ്ങൾ എന്ന പേരിൽ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ച വർഷം?

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക

  1. സ്വാതന്ത്ര്യം സമത്വം സാഹോദര്യം
  2. സമാധാനം ഭൂമി അപ്പം ജനാധിപത്യം
  3. എനിക്ക് ശേഷം പ്രളയം
    French philosopher principally associated with the linguistic theory and the anti-authoritarian stance of deconstruction :