Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറിയെ' തന്ത്രപരമായി അധികാരത്തിൽ നിന്നും നീക്കി നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തത് ഏതു വർഷമായിരുന്നു ?

A1799

B1800

C1798

D1801

Answer:

A. 1799

Read Explanation:

  • ഡയറക്റ്ററി എന്ന അഞ്ചംഗ നേതൃത്വക്കൂട്ടായ്മയാണ് 1795 നവമ്പർ മുതൽ 1799 നവമ്പർ വരെ പ്രഥമ ഫ്രഞ്ചു റിപബ്ലിക് ഭരിച്ചത്.

  • ഭീകര വാഴ്ചക്കുശേഷം നിലവിൽ വന്ന ഭരണസംവിധാനമായിരുന്നു ഇത്.

  • പിന്നീട് 1799ൽ നടന്ന രാഷ്ട്രീയ അട്ടിമറിയിലൂടെ ഡയറക്റ്ററി സ്വയം റദ്ദാക്കി കോൺസുലേറ്റ് ഭരണം സ്ഥാപിച്ചു.

  • ഡയറക്റ്ററി ഭരണകാലത്ത് സൈന്യാധിപൻ എന്ന നിലക്കു് യുദ്ധവിജയങ്ങളും ജനസമ്മതിയും നേടിയ നെപോളിയനാണ് ഈ രാഷ്ട്രീയ അട്ടിമറിക്ക് സൈനികപിന്തുണ നല്കിയത്.

  • മുഖ്യകോൺസിൽ ആയി ഭരണമേറ്റ നെപോളിയൻ പിന്നീട് ചക്രവർത്തി പദവിയേറി.


Related Questions:

ജനകീയ പരമാധികാരം എന്ന ആശയത്തിനും ദേശീയതയുടെ ആവിര്ഭാവത്തിനും വഴിയൊരുക്കിയ വിപ്ലവം ഏത് ?

ഫ്രഞ്ച് വിപ്ലവം സംഭവിച്ചതിൻ്റെ രാഷ്ട്രീയ കാരണമായി ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പരിഗണിക്കേണ്ടത്?

1. സ്വേച്ഛാധിപത്യത്തിലും രാജവാഴ്ചയിലും അടിസ്ഥാനപ്പെടുത്തിയ ഭരണമായിരുന്നു ഫ്രാൻസിൽ നിലനിന്നിരുന്നത്.

2.സംസ്ഥാനത്തിന് കീഴിലുള്ള എല്ലാ ഉന്നത ഓഫീസുകളും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും നിയന്ത്രണത്തിന് കീഴിലായിരുന്നു.

3.ഫ്രഞ്ച് സമൂഹത്തിലെ രാഷ്ട്രീയം ഫ്യൂഡൽ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാർ ഉയർന്ന അധികാരവും പ്രതാപവും ആസ്വദിക്കുകയായിരുന്നു.

ആധുനിക ഫ്രാൻസിൻ്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
"എനിക്ക് ശേഷം പ്രളയം" എന്നത് ആരുടെ വചനങ്ങളാണ് ?

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. ഫ്രഞ്ച് വിപ്ലവം നെപ്പോളിയന് തന്റെ നേട്ടങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കാൻ അവസരം നൽകി.

2. നെപ്പോളിയന്റെ യോഗ്യതകൾ, കഴിവുകൾ, സൈനിക വീര്യം എന്നിവയെ അടിസ്ഥാനമാക്കി, അദ്ദേഹം ഫ്രാൻസിൽ ഒരു ദേശീയ നായകനായി കാണപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ചു.