Challenger App

No.1 PSC Learning App

1M+ Downloads

ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.

A1,2,3

B1,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

രാജ്യത്തോട് കൂറ് ഉണ്ടാക്കിയെടുക്കുന്നതിനും ജനങ്ങളിൽ അച്ചടക്കം ഉണ്ടാക്കി എടുക്കുന്നതിനും ഉതകുന്ന പരിഷ്കാരങ്ങൾ ആയിരുന്നു വിദ്യാഭ്യാസമേഖലയിൽ നെപ്പോളിയൻ പ്രധാനമായും കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക സിലബസ്സും കരിക്കുലവും എല്ലാം നടപ്പിലാക്കി. ഇതു കൂടാതെ മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു.രൂപമാറ്റം വരുത്തിയ(remodel ) പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്. 1801 ലാണ് ലെയ്‌സി സ്കൂളുകൾ ആരംഭിച്ചത്. പോണ്ടിച്ചേരി അടക്കമുള്ള മുൻ ഫ്രഞ്ച് കോളനികളിൽ ഇപ്പോഴും ഈയൊരു വിദ്യാഭ്യാസ സമ്പ്രദായമാണ് പിന്തുടർന്നു പോകുന്നത്.


Related Questions:

1789 ജൂലായ് 14-ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തത്തോടെയാണ് ഫ്രഞ്ച് വിപ്ലവം ആരംഭിച്ചത് ?
സ്വാതന്ത്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഏത് യുദ്ധത്തോടെയാണ് നെപ്പോളിയന്റെ അധികാരം നഷ്ടപ്പെടുന്നത് ?
The French society was divided into three strata and they were known as the :
'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര് ?