Challenger App

No.1 PSC Learning App

1M+ Downloads
ഫ്രോയ്ഡിയൻ വീക്ഷണം അനുസരിച്ചു അക്ഷരപിഴവുകളും നാക്കുപിഴവുകളും ?

Aപശ്ചാദ്ഗമനമാണ്

Bപ്രതിപൂർത്തിയാണ്

Cതാദാത്മീകരണം ആണ്

Dദമനം ആണ്

Answer:

D. ദമനം ആണ്

Read Explanation:

ദമനം (റിപ്രെഷൻ)

  • ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള അനുഭവങ്ങളും, ഓർമ്മകളും, സഫലീകരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളും ഒക്കെ അബോധ മനസ്സിലേക്കു തള്ളി താഴ്ത്താറുണ്ട്, ഈ പ്രക്രിയ അറിയപ്പെടുന്നതാണ് ദമനം.
  • വ്യക്തിയുടെ വ്യവഹാര ശൈലിയും വ്യക്തിത്വവും നിർണയിക്കുന്നത് അബോധമനസ്സിൽ ഒളിച്ചുവച്ച ഇത്തരം ആഗ്രഹങ്ങളും അനുഭവങ്ങളും ആണെന്ന് ഫ്രോയ്ഡ് കരുതുന്നു. 
  • വേദനാജനകമായ വസ്തുതകളെ ബോധമനസിൽ നിന്നും അബോധമനസ്സിലേക്ക് ബോധപൂർവ്വം (മനഃപൂർവ്വം) തള്ളിവിടുന്ന പ്രക്രിയയെ അടിച്ചമർത്തൽ (Suppression) എന്നുപറയുന്നു.
  • അബോധമായാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ അതിനെ വിളിക്കുന്നത് - ദമനം
  • ഏറ്റവും അപകടകരമായ പ്രതിരോധതന്ത്രം - ദമനം 
  • ഇഷ്ടമില്ലാത്ത വികാരങ്ങളെ പൂഴ്ത്തിവയ്ക്കുന്നത് പല മാനസിക രോഗങ്ങൾക്കും കാരണമാകും.
  • പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുകയാണ് ദമനത്തിന് പ്രതിവിധി.
  • നാക്കുപിഴവുകളും (Tongue slip), അക്ഷരപിഴവുകളും സംഭവിക്കാൻ കാരണം ദമനം എന്ന സമായോജന തന്ത്രമാണ്.

Related Questions:

പ്രതിഭാധനനായ ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ് :
ജോൺ. ബി. വാട്സൻ്റെ പരീക്ഷണത്തിൽ ശബ്ദത്തോടുള്ള ഭയം ........... ആണ്.
ഒരു പഠന സന്ദർഭത്തിൽ ലഭിച്ച അറിവും നൈപുണ്യവും അടുത്ത പഠന സന്ദർഭത്തിൽ സഹായകമാകുന്നു. ഇത് രണ്ടും തുടർന്നു മൂന്നാമത്തെ പഠന സന്ദർഭത്തിൽ ശേഷി വികസനത്തെ സഹായിക്കുന്നു. ഇത്തരം തുടർച്ചയായ പഠന സംക്രമണം അറിയപ്പെടുന്നത്?
താഴെപ്പറയുന്നവയിൽ അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?