App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് ഏത് സംഘടനയിൽ നിന്നാണ് 4 പേരെ തിരെഞ്ഞെടുത്തത് ?

Aഇന്ത്യൻ കരസേന

Bഇന്ത്യൻ നാവികസേന

Cഇന്ത്യൻ വ്യോമസേന

Dഐ.എസ്.ആർ.ഓ

Answer:

C. ഇന്ത്യൻ വ്യോമസേന

Read Explanation:

• ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതിയാണ് ഗഗൻയാൻ. • ISRO- യും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറൽ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുക • ദൗത്യം വിജയകരമായാൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. • ദൗത്യത്തിൻ്റെ ഭാഗമാകുന്ന വ്യോമസേനാ അംഗങ്ങൾ - പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, ശുഭാൻശു ശുക്ല


Related Questions:

ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?

ചന്ദ്രയാൻ 2 മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ  പ്രഗ്യാൻ  എന്നാണ് വിളിക്കുന്നത്.

2. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ  റോവറിനെ  വിക്രം എന്നാണ് വിളിക്കുന്നത്.

ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?