App Logo

No.1 PSC Learning App

1M+ Downloads
ബാങ്ക് കവർച്ചക്കേസിൽ, അമിത് രാജിനെക്കുറിച്ച് കുറ്റസമ്മതം നൽകി. ഈ കുറ്റസമ്മതം എന്തിനു അടിസ്ഥാനമാകുന്നു?

Aഅമിത്തിന്റെ മൊഴി അമിത്തിനെതിരേ മാത്രം ഉപയോഗിക്കും

Bരാജിനെതിരേ ഉപയോഗിക്കാനാവില്ല

Cഅമിത്തിന്റെ കുറ്റസമ്മതം അവനെതിരെയും രാജിനെതിരെയും തെളിവായി പരിഗണിക്കും

Dരാജിനെതിരെ മാത്രം തെളിവായി പരിഗണിക്കും

Answer:

C. അമിത്തിന്റെ കുറ്റസമ്മതം അവനെതിരെയും രാജിനെതിരെയും തെളിവായി പരിഗണിക്കും

Read Explanation:

  • ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പരാമർശിക്കുന്ന BSA ലെ വകുപ്-24

  • ഈ വകുപ്പിൽ "കുറ്റം" എന്ന പദം, ഒരാളെ കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നതും, പ്രേരിപ്പിക്കുന്നതും അല്ലെങ്കിൽ കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്നതും ഉൾപ്പെടുന്നു.

  • ഒരു വിചാരണയിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അവരിൽ ഒരാൾ ഓടിപ്പോയതിനാലോ, കോടതി ഉത്തരവ് അവഗണിച്ചതിനാലോ, ഹാജരാകാതിരുന്നാലോ, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി അത് ഒരു സംയുക്ത വിചാരണയായി കണക്കാക്കപ്പെടും


Related Questions:

ഒരു പ്രധാന വസ്തുതയെ തെളിയിക്കുന്നതിനായി അക്കൗണ്ട് ബുക്കുകളിൽ ഉള്ള എൻട്രികൾ ഉപയോഗിക്കാവുന്നതാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഒരു രാജ്യത്തെ നിയമത്തെക്കുറിച്ച് കോടതിക്ക് ഒരു അഭിപ്രായം രൂപീകരിക്കേണ്ടിവരുമ്പോൾ, ആ രാജ്യത്തെ സർക്കാരിന്റെ കീഴിൽ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന ഒരു പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന നിയമത്തിന്റെ ഏതെങ്കിലും പ്രസ്താവനയോ, അത്തരം വിധികളുടെ റിപ്പോർട്ടാണെന്ന് പറയപ്പെടുന്ന ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടുന്ന ഒരു പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന കോടതികളുടെ ഏതെങ്കിലും വിധിയുടെ റിപ്പോർട്ടും പ്രസക്തമാണ്.എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഒരു വ്യക്തിയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, ഒരു വിലപിടിപ്പുള്ള വസ്തു മോഷ്ടിച്ചതായി രവി പോലീസ് ഉദ്യോഗസ്ഥനോട് സമ്മതിച്ചു. ഈ കുറ്റസമ്മതം ഒരു പോലീസ് ഉദ്യോഗസ്ഥനോട് നൽകിയതിനാൽ, അത് കോടതിയിൽ രവിക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ്?
Section 32 പ്രകാരം നിയമ തെളിവായി ഉപയോഗിക്കാൻ കഴിയാത്ത രേഖ ഏതാണ്?

വകുപ്-44 പ്രകാരം ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ ശരിയായ പ്രസ്താവനകൾ ഏവ?

  1. ഒരു വ്യക്തിയുടെയും മറ്റൊരാളുടെയും ബന്ധം സംബന്ധിച്ച് ഒരു കുടുംബത്തിലെ അംഗങ്ങളുടെയോ അതിനേക്കുറിച്ച് അറിവുള്ളവരുടെയോ അഭിപ്രായം കോടതി പരിഗണിക്കും.
  2. ഒരു വ്യക്തിയുടേയും മറ്റൊരാളുടേയും ബന്ധം തെളിയിക്കാൻ പെരുമാറ്റത്തിലൂടെ പ്രകടിപ്പിച്ച അഭിപ്രായം (opinion expressed by conduct) പ്രാധാന്യമില്ല.
  3. വിവാഹം തെളിയിക്കാൻ മാത്രം ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം ഉപയോഗിക്കാമെന്ന് വകുപ്-44 വ്യക്തമാക്കുന്നു.
  4. കുടുംബ ബന്ധം സംബന്ധിച്ച അഭിപ്രായം കോടതിക്ക് ബാധകമല്ല, കാരണം അതിനായി രേഖാമൂലമായ തെളിവുകൾ മാത്രം ആവശ്യമാണ്.