App Logo

No.1 PSC Learning App

1M+ Downloads
"ബാറ്റിൽഷിപ്പ് പോട്ടെംകിൻ" എന്ന പ്രശസ്ത ചിത്രം സംവിധാനം ചെയ്തത് ആരാണ്?

Aസെർജി ഐസൻസ്റ്റീൻ

Bആൻഡ്രി തർകോവ്സ്കി

Cഅകിര കുറസോവ

Dഇംഗ്മർ ബെർഗ്മാൻ

Answer:

A. സെർജി ഐസൻസ്റ്റീൻ

Read Explanation:

ബാറിൽഷിപ്പ് പൊട്ടെംകീൻ

  • റഷ്യൻ ചലച്ചിത്ര സംവിധായകൻ സെർഗി ഐസൻസ്റ്റീൻ സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രം.
  • സാർ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിലെ ഒരു യഥാർഥ സംഭവത്തെ അധികരിച്ചാണ് ഈ നിശ്ശബ്ദ സിനിമ രൂപംകൊണ്ടത്.
  • കരിങ്കടലിലെ റഷ്യൻ യുദ്ധക്കപ്പലായ പൊട്ടംകീനിൽ അസംതൃപ്‌തരായ നാവികർ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിൻ്റെ ദൃശ്യാവി ഷ്കാരമാണ് ഈ ചലച്ചിത്രം.
  • ജോൺ റീഡിന്റെ 'ലോകത്തെ പിടിച്ചുകുലു ക്കിയ പത്തു ദിവസം' എന്ന പുസ്‌തകത്തെ ആധാരമാക്കിയുള്ള ചലചിത്രം സംവിധാനം ചെയ്‌തതും സെർഗി ഐസൻസ്റ്റീനാണ്

Related Questions:

ഇവയിൽ ഏതെല്ലാം ആണ് റഷ്യൻ വിപ്ലവത്തിൻറെ രാഷ്ട്രീയ സാഹചര്യങ്ങൾ ആയി കണക്കാക്കുവുന്നത് ?

1.സാറിസ്റ്റ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത.

2.ഏകാധിപത്യം, രാജ ഭരണത്തിൻറെ അർദ്ധ ദൈവിക സ്വഭാവം എന്നിവയിൽ ഊന്നിയുള്ള നിക്കോളാസ് രണ്ടാമൻ്റെ ഭരണം.

3.പ്രഭുക്കന്മാർക്ക് മാത്രം നൽകപ്പെടുന്ന പ്രത്യേക പദവികൾ.

4.ഏകപക്ഷീയമായ നീതിന്യായവ്യവസ്ഥ.

5.1905ൽ ജപ്പാനുമായി ഉണ്ടായ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടത്.

 

താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?
ആധുനിക റഷ്യയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
സോവിയറ്റ് യൂണിയൻ്റെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
"ബാറ്റിൽഷിപ്പ് പോട്ടെംകിൻ" എന്ന സിനിമയിൽ ഏത് ചരിത്ര സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്?