App Logo

No.1 PSC Learning App

1M+ Downloads
'ബാലനായ ശാസ്താ'വിനെ പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?

Aകുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം

Bആര്യങ്കാവ് ശാസ്താ ക്ഷേത്രം

Cശബരിമല ശാസ്താ ക്ഷേത്രം

Dഅച്ചൻകോവിൽ ശാസ്താക്ഷേത്രം

Answer:

A. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം

Read Explanation:

  • കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമശാസ്താക്ഷേത്രം.
  • പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ധർമ്മശാസ്തക്ഷേത്രങ്ങളിൽ ഒന്നാമത്തെതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണു് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം.
  • ശ്രീ ധർമ്മശാസ്താവിനെ ബാലകന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണിത്.
  • ക്ഷേത്രത്തോടു ചേർ‌ന്നുള്ള സർപ്പക്കാവ് സംരക്ഷിത കാവുകളാണ്.
  • കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങൾ "തിരുമക്കളെന്നാണ്" അറിയപ്പെടുന്നത്.
  • വിട്ടുമാറാത്ത രോഗങ്ങൾ അകലുവാനായി ഈ മീനുകൾക്ക് ഊട്ട് നൽകുന്ന പതിവുണ്ട്, പ്രത്യേകിച്ചും ത്വക്ക് രോഗങ്ങൾ അകലുവാനായി ഇവിടുത്തെ മീനൂട്ട് പ്രസിദ്ധമാണ്.

Related Questions:

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആദിശേഷന് മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ
  2. തിരുവിതാംകൂർ രാജവംശത്തിൻെറ കുലദേവതയാണ് ശ്രീപത്മനാഭസ്വാമി.
  3. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ പത്മനാഭന് സമർപ്പിച്ച ചടങ്ങിനെ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
കൈലാസ ക്ഷേത്രം എവിടെ ആണ് ?
ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
വെളുത്ത പുഷ്പങ്ങൾ ഏതു ദേവന്ൻ്റെ പൂജക്ക് ആണ് ഉപയോഗിക്കുന്നത് ?
മഹാക്ഷേത്രങ്ങളിൽ സൂര്യപ്രകാശം ബിംബത്തിൽ പതിക്കും വിധം സൂര്യനുയരുമ്പോൾ നടത്തപ്പെടുന്ന പൂജയാണ് :