Challenger App

No.1 PSC Learning App

1M+ Downloads
ബിന്ദുസാരൻ സിംഹാസനാരോഹണം ചെയ്ത വർഷം ?

Aബി.സി. 320

Bബി.സി. 250

Cബി.സി. 300

Dബി.സി. 297

Answer:

D. ബി.സി. 297

Read Explanation:

  • ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ് സാമ്രാജ്യം ഭരിച്ചത്.

  • ബി.സി. 297 ലായിരുന്നു അദ്ദേഹം സിംഹാസനാരോഹണം ചെയ്തത്.

  • സെലൂക്കസ് രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ് പുലർത്തിയത്.

  • അന്തിയോക്കസ് രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ് പാടലീപുത്രത്തിൽ ഒരുപാടുകാലം താമസിച്ചിരുന്നു.

  • യവനർ അമിത്രോഖാതിസ് എന്നാണ് ബിന്ദുസാരനെ വിളിച്ചിരുന്നത്

  • 24 വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക് ഡക്കാൻ പീഠഭൂമിവരെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ അനേകം യുദ്ധംങ്ങൾ നടത്തി.

  • കിഴക്ക് കലിംഗവും തെക്ക് ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തിൽ ചേർത്തിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ രേഖകൾ ലഭിച്ചിട്ടില്ല.


Related Questions:

യവനർ അമിത്രോഖാതിസ് എന്ന് വിളിച്ചിരുന്നത് ആരെയാണ് :

മൗര്യ ഭരണകാലത്തെ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങൾ.
  2. ദണ്ഡന മുറകൾ ആണ് ഉപയോഗിച്ചിരുന്നത്.
  3. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു.
  4. ഭൂനികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി.

    ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. അല്കസാണ്ടർ ചക്രവർത്തി, ബി.സി. 131ൽ അഖാമാനിയൻ സാമ്രാജ്യത്തെ തറപറ്റിക്കുകയും കാബൂൾ വഴി കിഴക്കൻ രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തു.
    2. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ മഗധം, കോസലം, അവന്തി, വത്സം, കാശി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം.
    3. ജൈന, ബുദ്ധ മതങ്ങളും ഭൗതിക വാദങ്ങളുമെല്ലാമായി ബൗദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ അന്തച്ഛിദ്രങ്ങളും കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് ബിംബിസാരനും മകൻ അജാതശത്രുവുമായിരുന്നു.
      ' ഇൻഡിക ' എന്ന യാത്രാവിവരണം എഴുതിയ ഗ്രീക്ക് സഞ്ചാരി ആര് ?

      മൗര്യ ഭരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

      1. ആയുധ നിർമ്മാണം, തോണി - കപ്പൽ നിർമ്മാണം എന്നിവ നികുതിയില്ലാത്തതായിരുന്നു.
      2. നൂൽ നൂല്പ്, നെയ്ത്ത്, ഖനനം എന്നിവ ശ്രദ്ധേയമായ വാണിജ്യ മേഖലകൾ ആയിരുന്നു.
      3. വിലയുടെ അഞ്ചിലൊന്നായിരുന്നു ചുങ്കം.
      4. ഏക നാണയ വ്യവസ്ഥ നിലവിൽ നിന്നിരുന്നതിനാൽ വിനിമയം എളുപ്പമായിരുന്നു.