ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്.