Challenger App

No.1 PSC Learning App

1M+ Downloads
ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥ?

Aപുഞ്ജഫലം

Bലഘുഫലം

Cസംയുക്തഫലം

Dകപടഫലം

Answer:

C. സംയുക്തഫലം

Read Explanation:

  • ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ ആ ഫലങ്ങളെ പറയുന്നത് - ലഘുഫലങ്ങൾ( simple fruit)ഉദാഹരണം :- തക്കാളി, മാങ്ങ, മുന്തിരി

  • ഒരു പൂവിൽ നിന്ന് ഒന്നിലധികം ഫലം ഉണ്ടാവുന്നു എങ്കിൽ അത്തരം ഫലങ്ങളെ പറയുന്നത് - പുഞ്ജഫലം(aggregate fruit) ഉദാഹരണം :- സീതപ്പഴം, ബ്ലാക്ക്ബെറി,അരണമരക്കായ് 

  •  ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥ - സംയുക്തഫലങ്ങൾ ( multiple fruit) ഉദാഹരണം :-  ചക്ക, ആറ്റുകൈത,മൾബറി

  • ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്നു ഫലം പോലെയാവുന്നു ഇവ അറിയപ്പെടുന്നത് - കപടഫലങ്ങൾ ഉദാഹരണം :- കശുമാങ്ങ, ആപ്പിൾ, ചാമ്പയ്‌ക്ക

Related Questions:

പരാഗണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസത്തിന് ഉദാഹരണമാണ്.
  2. ഷഡ്‌പദങ്ങളാണ് ഏറെയും പരാഗണത്തിന് സഹായിക്കുന്നത്
  3. പൂവിന്റെയും പരാഗരേണുവിൻ്റെയും ഘടനയും സ്വഭാവവും പരാഗകാരിക്കനുസരിച്ചാണ് വ്യത്യാസപ്പെടുന്നത് .
    ചില സസ്യങ്ങളുടെ പൂഞെട്ട് പുഷ്‌പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്നു ഫലം പോലെ ആവുന്നു . ഈ ഫലങ്ങളെ _____ എന്ന് വിളിക്കുന്നു .

    തെറ്റായ പ്രസ്താവനയേത്?

    1. ഒരു ചെടിയിലെ ഒരു പൂവിലെ പരാഗരേണുക്കൾ അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിലെ പൂവിലെ പരാഗണ സ്ഥലത്ത് പതിക്കുന്നത് സ്വപരാഗണം എന്നറിയപ്പെടുന്നു
    2. ഒരു ചെടിയിലെ പൂവിലേ പരാഗരേണുകൾ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്ത് പതിക്കുന്നത് പരപരാഗണം എന്നറിയപ്പെടുന്നു
      പൂവിലെ ആൺലിംഗ അവയവം?
      പരാഗിയും നന്തുകവും ചേർന്ന ഭാഗമാണ് :