ബഹുതരബുദ്ധികൾ (Multiple Intelligences)
- ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
- 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു.
- അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും വാദിച്ചു.
-
- ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി
- വാചിക/ഭാഷാപര ബുദ്ധിശക്തി
- യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
- ശാരീരിക /ചാലക ബുദ്ധിശക്തി
- സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
- വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
- ആത്മദർശന ബുദ്ധിശക്തി
- പ്രകൃതിബന്ധിത ബുദ്ധിശക്തി
- അസ്തിത്വപരമായ ബുദ്ധിശക്തി
ശാരീരിക ചലനപര ബുദ്ധിശക്തി (Bodily / Kinesthetic Intelligence)
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്.
- കായികതാരം
- നർത്തകൻ
- നടൻ
- ശില്പി
- സർക്കസ് താരം
എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.