App Logo

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ബ്ലൂമിൻറെ ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗ വിവരണ പട്ടിക അനുസരിച്ച് ആസ്വാദനം, താല്പര്യം, മനോഭാവം, മൂല്യം എന്നിവ ഏതു വികസന മേഖലയിൽ പെടുന്നവയാണ്?

Aവൈജ്ഞാനികം

Bവൈകാരികം

Cനൈപുണീപരം

Dഇവയെല്ലാം

Answer:

B. വൈകാരികം

Read Explanation:

വൈകാരിക മേഖല (Affective Domain)

  • വ്യക്തി എങ്ങനെ വികാരപരമായി പ്രതികരിക്കുന്നു എന്നതാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.
  • വസ്തുതയോടുള്ള ആസ്വാദനം, താല്പര്യം, മനോഭാവം, മൂല്യം എന്നിവ ഈ ഘട്ടത്തിൽ പരിശോധിക്കുന്നു.
  • ഈ ഘട്ടത്തിൽ പ്രധാനമായും അഞ്ച് ഉപവിഭാഗങ്ങളാണുള്ളത്.
  1. ഒരു പ്രത്യേക പ്രതിഭാസത്തെയോ ചോദകത്തെയോ ശ്രദ്ധിക്കാനുള്ള പഠിതാവിന്റെ സന്നദ്ധതയാണ് - സ്വീകരണം (Receiving)
  2. പഠനപ്രക്രിയയിൽ പഠിതാവിന്റെ സജീവമായ പങ്കാളിത്തമാണ് - പ്രതികരണം (Responding)
  3. പഠിതാവ് ഒരു പ്രത്യേക പദാർത്ഥത്തിനോ, പ്രതിഭാസത്തിനോ വ്യവഹാരത്തിനോ കൽപിക്കുന്ന മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് - വിലകൽപിക്കൽ (Valuing)
  4. വിവിധ മൂല്യങ്ങളെ, അവ തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിച്ച് ഒത്തിണക്കുന്നതാണ് - സംഘാടനം / ഒത്തിണക്കം (Organisation)
  5. വ്യക്തി തന്റെ വ്യവഹാരങ്ങളെ ദീർഘമായ കാലയളവിൽ നിയന്ത്രിച്ചു പോരുന്ന ഒരു മൂല്യസംഘാതം ഉൾക്കൊണ്ടുകഴിഞ്ഞിരിക്കുന്നതാണ് - മൂല്യത്തിന്റെയോ സംഘാതത്തിന്റെയോ ഫലമായി നടക്കുന്ന സ്വാഭാവിക വ്യവഹാര ശൈലീരൂപവൽക്കരണം  (Characterisation by a value complex) 

 


Related Questions:

ക്ലാസ്സിൽ ഒരു കുട്ടി പുസ്തകം വായിച്ചത് മറ്റുള്ള കുട്ടികൾക്ക് പൂർണ്ണമായി മനസ്സിലായില്ല. ഇത് ഏതുതരം പഠന വൈകല്യത്തെ സൂചിപ്പിക്കുന്നു ?
. The method which aims at studying everything about something rather than something about everything
പഠിതാവിൽ ജ്ഞാന നിർമിതി നടക്കണമെങ്കിൽ, എന്തുതരം പഠന രീതികളാണ് കൊടുക്കേണ്ടത് ?
The consistency of the test scores from one measurement to another is called
അപ്രത്യക്ഷമായ ഒരു അനുബന്ധന് പ്രതികരണം (CR) കുറച്ച് സമയത്തിന് ശഷം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം :