ബേക്കൽ കോട്ട ഏത് ജില്ലയിലാണ് ?
Aവയനാട്
Bകണ്ണൂർ
Cകോഴിക്കോട്
Dകാസർഗോഡ്
Answer:
D. കാസർഗോഡ്
Read Explanation:
ബേക്കൽ കോട്ട
- കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ട
- കേരളത്തിലെ ഏറ്റവും വലിയ കോട്ട
- ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ ഈ കോട്ട നിർമ്മിച്ചു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
- 1763ൽ ഈ കോട്ട മൈസൂരിലെ സുൽത്താനായിരുന്ന ഹൈദരലി കയ്യടക്കി.
- ഹൈദരലിയുടെ പുത്രൻ ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു.
- ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി.
- നിലവിൽ കോട്ട സംരക്ഷിക്കുന്നത് കേരള പുരാവസ്തു വകുപ്പാണ്
- 1992ൽ കേന്ദ്ര സർക്കാർ ബേക്കൽ കോട്ടയെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു
- 1995ൽ കേരള സർക്കാർ ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ രൂപവൽക്കരിച്ചു